പുല്‍ക്കൂടിനെതിരായി തുറന്ന യുദ്ധം; തടയിട്ട് ഇറ്റാലിയന്‍ ഭരണകൂടം

പുല്‍ക്കൂടും കുരിശു രൂപങ്ങളും നിരോധിക്കാന്‍ നിരീശ്വരവാദികളും തീവ്ര സെക്യുലര്‍ വാദികളും നടത്തുന്ന നീക്കത്തിനെതിരെ ഇറ്റാലിയന്‍ ഭരണകൂടം. സാംസ്‌കാരിക സമത്വത്തിന്റെ പേരില്‍ ഇറ്റലിയിലെ സ്‌കൂളുകളില്‍ നിന്ന് തിരുപ്പിറവി ദൃശ്യങ്ങളും കുരിശു രൂപങ്ങളും നീക്കം ചെയ്യുന്നതിനുള്ള സ്‌കൂള്‍ അധികൃതരുടെ തീരുമാനത്തെ പുല്‍ക്കൂടിനെതിരായ തുറന്ന യുദ്ധം എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.

എന്നാല്‍ ക്രിസ്തുമസ് പ്രതീകങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ യാതൊരു തടസവും ഇല്ല എന്ന് ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി മാറ്റിയോ സാല്‍വീനി അറിയിച്ചു. ക്രിസ്തുമസ് പ്രതീകങ്ങള്‍ വിശ്വാസത്തെ സംബന്ധിക്കുന്നത് മാത്രമല്ല. അത് നമ്മുടെ സംസ്‌കാരത്തെയും ചരിത്രത്തെയും സൂചിപ്പിക്കുന്നവ കൂടിയാണ്. അതിനാല്‍ അവ പ്രചരിപ്പിക്കുകയും നമ്മുടെ സംസ്‌കാരം നിലനില്‍ക്കുകയും ചെയ്യട്ടെ. അദ്ദേഹം പറഞ്ഞു.

തിരുപ്പിറവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തുന്നതിനും തീരുമാനിച്ചത് ബുദ്ധിശൂന്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.