ഏഴു പതിറ്റാണ്ടായി ഇന്ത്യയെ സേവിച്ച ഇറ്റാലിയൻ കന്യാസ്ത്രീ അന്തരിച്ചു

ഇരുപത്തി രണ്ട് കിടക്കകളുള്ള നഴ്സിംഗ് ഹോമിനെ മുംബൈയിലെ ഒരു മൾട്ടി-സ്‌പെഷ്യാലിറ്റി സ്ഥാപനമായും മെഡിക്കൽ റിസർച്ച് സെന്ററായും മാറ്റിയ ഉർസുലൈൻ ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭയുടെ മുൻ സുപ്പീരിയർ ജനറൽ മദർ ജിയോവന്ന സവേരിയ ആൽബെറോണി അന്തരിച്ചു. 94 വയസ് ഉണ്ടായിരുന്ന സി. ജിയോവന്ന ഇന്നലെ ആണ് മരണമടഞ്ഞത്.

ഇന്ത്യയിൽ വൈദ്യപഠനം നടത്തിയ ആദ്യത്തെ ഉർസുലിൻ കന്യാസ്ത്രീയാണ് മദർ ജിയോവന്ന. മുംബൈയിലെ ബാന്ദ്ര നഗരത്തിലെ ഹോളി ഫാമിലി ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. വാർധക്യ സംബന്ധമായ അസ്വസ്ഥതകൾ മൂലം കുറച്ചു നാളായി ചികിത്സയിൽ ആയിരുന്നു. മരണസമയത്ത്, ബാന്ദ്രയിലെ ഹോളി ഫാമിലി ഹോസ്പിറ്റലിനോട് അനുബന്ധിച്ചുള്ള ഷാലോം കമ്മ്യൂണിറ്റിയിലെ അംഗമായിരുന്നു ഈ സന്യാസിനി.

“ഞങ്ങളുടെ സഭയിൽ സി. ജിയോവന്നയുടെ സംഭാവന ശ്രദ്ധേയമാണ്. സഭയുടെ മിഷൻ ദൗത്യം വിജയിപ്പിക്കുന്നതിനായി വിശ്രമമില്ലാതെ പരിശ്രമിച്ചു.” മധ്യ ഭാരത പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സിസ്റ്റർ നികേഷ് മെചെരിതകാഡിയൽ പറഞ്ഞു. ജീവിതകാലത്ത് ഇന്ത്യയിലെ പാവപ്പെട്ട ആളുകൾക്ക് സി. ജിയോവന്ന അവരുടെ സ്വന്തം അമ്മതന്നെ ആയിരുന്നു. ഒരു ഡോക്ടർ എന്ന നിലയിൽ രോഗികളോടും പാവങ്ങളോടും വലിയ കരുണ കാണിച്ചിരുന്നു അവർ. 1000 -ൽ അധികം കുട്ടികൾക്ക് തങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനുള്ള സഹായം ചെയ്തു കൊടുക്കുവാൻ ഈ സന്യാസിനിക്ക് കഴിഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.