രോഗികൾക്കും വേദനിക്കുന്നവർക്കും കരുതൽ നൽകുകയെന്നത് മാനവദൗത്യം: മാർ മാത്യു മൂലക്കാട്ട്

രോഗികൾക്കും വേദനിക്കുന്നവർക്കും കരുതൽ നൽകുകയെന്നത് മാനവദൗത്യമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം കെ.കെ. റോഡിൽ ബിഷപ്പ് മാക്കീൽ മെമ്മോറിയൽ ബിൽഡിംഗിൽ ആരംഭിച്ച കാരിത്താസ് ആയുർവ്വേദ ആശുപത്രിയുടെ ഫാർമസിയുടെയും ക്ലിനിക്കിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗികൾക്ക് ആശ്വാസവും കരുതലും നൽകുന്നതിൽ കാരിത്താസ് ആയുർവ്വേദ ആശുപത്രിയുടെ സേവനങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കാരിത്താസ് ആയുർവ്വേദ ആശുപത്രി ഡയറക്ടർ ഫാ. റെജി കൊച്ചുപറമ്പിൽ, അതിരൂപതാ പ്രൊക്കുറേറ്റർ ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, ചാൻസിലർ ഫാ. ജോൺ ചേന്നാകുഴി, ഫാ. ജെയിംസ് പൊങ്ങാനയിൽ, ഡോ. രാംദാസ്, ഡോ. ഐഷ സലീം, ഡോ. പ്രിയ ലൂക്കോസ്, ഡോ. ഐശ്വര്യ വിജയ്, ഡോ. ലക്ഷ്മി ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.

ഫാ. റെജി കൊച്ചുപറമ്പിൽ, ഡയറക്ടർ
കാരിത്താസ് ആയുർവ്വേദ ആശുപത്രി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.