താബോർ മലയിലെ തീപിടുത്തം; ഈശോയുടെ രൂപാന്തരീകരണ ബസലിക്ക സുരക്ഷിതം

താബോർ മലയിലുണ്ടായ തീപിടുത്തത്തിൽ ഈശോയുടെ രൂപാന്തരീകരണം നടന്ന ബസലിക്ക സുരക്ഷിതമെന്ന് അധികൃതർ. ആളിക്കത്തിയ തീ ഈശോയുടെ രൂപാന്തരീകരണം നടന്ന ബസലിക്കയുടെ സമീപം വരെ എത്തിയിരുന്നു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി.

ശനിയാഴ്ചയാണ് ഉം അൽ-ഘാനം ഗ്രാമത്തിൽ നിന്നും ആകസ്മികമായി അഗ്നിബാധ ഉണ്ടായത്. “മാസങ്ങളായി ഈ പ്രദേശത്ത് മഴ പെയ്തിട്ടില്ല. അതിനാൽ, അന്തരീക്ഷം വളരെ ചൂടുള്ളത് ആയിരുന്നു. ഒപ്പം നല്ല കാറ്റും ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ഇത് സ്ഥിതി കൂടുതൽ രൂക്ഷമാക്കി.” ഫാ. ബുസ്റ്റോസ് പറഞ്ഞു. രാവിലെ ആറു മണി മുതൽ അഗ്നിശമന സേനാംഗങ്ങൾ നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലമായി തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു.

ഈ പ്രദേശത്തു ഇതാദ്യമല്ല ഇത്തരം സംഭവങ്ങൾ. 2019 -ലും സമാന രീതിയിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രകൃതി കത്തി നശിപ്പിക്കപ്പെടുന്നത് തികച്ചും വേദനാജനകമാണെന്ന് ഫാ. ബുസ്റ്റോസ് പറയുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.