ഇസ്രായേൽ – ഹമാസ് സംഘർഷം: സമാധാനം പുലരുന്നതിനായി പ്രാർത്ഥിച്ച് യു എസ് ബിഷപ്പുമാർ

ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ യു എസ് ബിഷപ്പുമാരുടെ സമ്മേളനം വിശുദ്ധ നാട്ടിൽ സമാധാനം പുലരുന്നതിനായി പ്രത്യേകം പ്രാർത്ഥന നടത്തി. ഗാസ ഭരിക്കുന്ന ഇസ്ലാമിക് തീവ്രവാദ സംഘടനയായ ഹമാസും ഇസ്രയേലും തമ്മിലുള്ള സഘർഷങ്ങളിൽ ഈ ആഴ്ച 83 പേർ കൊല്ലപ്പെട്ടു. ജറുസലേമിലും ഇസ്രായേലിലെ മറ്റു നഗരങ്ങളിലും ഹമാസ് റോക്കറ്റാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ടെൽ അവീവിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

“നിർഭാഗ്യവശാൽ ലോക ജനത ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് പലതവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ യേശുക്രിസ്തുവിലുള്ള സ്നേഹം നിമിത്തം ദൈവത്തിന്റെ സമാധാനം അതിന്റെ പൂർണ്ണതയിൽ ഈ ദേശത്തെ ജനങ്ങളോട് കൂടിയുണ്ടാകുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു. വിശുദ്ധ നാട്ടിലെ ഈ സംഘർഷങ്ങളിൽ ഞങ്ങൾ വളരെയധികം ദുഃഖിക്കുന്നു.” -റോക്ക് ഫോർഡ് ബിഷപ്പും യു എസ് അന്താരാഷ്ട്ര ബിഷപ്പ്മാരുടെ സമ്മേളനത്തിലെ ജസ്റ്റിസ് ആൻഡ് പീസ് കമ്മിറ്റി അധ്യക്ഷനുമായ ബിഷപ്പ് ഡേവിഡ് മല്ലോയ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.