ഇസ്രായേൽ-ബഹ്‌റൈൻ കരാർ പശ്ചിമേഷ്യയിലെ ക്രൈസ്തവർക്ക് ഗുണം ചെയ്യുമെന്ന് നിരീക്ഷണം

ക്രൈസ്തവ പീഡനങ്ങൾക്കൊണ്ട് വലയുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ക്രൈസ്തവർക്ക് ഇസ്രായേൽ-ബഹ്‌റൈൻ സമാധാന കരാർ ആശ്വാസം പകരും എന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന ഒരു കൂട്ടം ക്രിസ്ത്യൻ അഭിഭാഷകരാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ക്രൈസ്തവർ നേരിടുന്ന പ്രതിസന്ധികൾ അടക്കം മിഡിൽ ഈസ്റ്റ് സമാധാന പ്രക്രിയയിൽ ചർച്ച ചെയ്യപ്പെടേണ്ട നിരവധി കാര്യങ്ങൾ അവശേഷിക്കുന്നുണ്ട് എങ്കിലും ഈ സമാധാന ഉടമ്പടി ക്രൈസ്തവര്‍ക്ക് പ്രതീക്ഷ പകരുന്ന ഒന്നാണ്. യേശുക്രിസ്തുവിന്റെ ജനനം, മരണം, പുനരുത്ഥാനം തുടങ്ങിയവയ്ക്കു സാക്ഷ്യം വഹിച്ച വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് ക്രൈസ്തവനെ വിലക്കുന്ന ഒരു രാഷ്ട്രീയവും ഉണ്ടാകരുത് എന്ന് ഇൻ ഡിഫെൻസ് ഓഫ് ക്രിസ്റ്റ്യൻസ് സംഘടനയുടെ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

സെപ്റ്റംബർ 15 -നാണ് ഇസ്രായേൽ-ബഹ്‌റൈൻ ചരിത്രപരമായ കരാർ ഒപ്പിട്ടത്. വ്യവസ്ഥകള്‍ ഏറെയുണ്ടെങ്കിലും പരസ്പരം സമാധാനത്തിൽ ജീവിക്കുന്നതിനു ഈ കരാർ വഴിയൊരുക്കും എന്ന പ്രതീക്ഷയിലാണ് ലോകം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.