പ്രായമായ മുത്തശ്ശിയെ ഒറ്റയാക്കാതെ ഒപ്പമായിരിക്കാൻ ശ്രമിച്ച അയൽക്കാർ

കോറോണയുടെ ഈ ലോക് ഡൗൺ നാളുകൾ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ ആളുകൾക്ക് തികച്ചും വെല്ലുവിളി നിറഞ്ഞതാണ്. ഈ വൈറസിന്റെ യഥാർത്ഥ അപകടങ്ങളെക്കുറിച്ച് പ്രായമായവർ ആശങ്കാകുലരാകുന്നു. അത് മാത്രമല്ല, ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടവരായിരുന്ന എല്ലാവരിൽ നിന്നും അകന്ന് ജീവിക്കേണ്ടി വരുന്ന ഒരവസ്ഥയെ അഭിമുഖീകരിക്കേണ്ടിയും വരുന്നു.

എന്നാൽ, 72 വയസുകാരിയായ ഒരു അമ്മ റെഡ്ഢിറ്റ് എന്ന ഒരു വെബ് പേജിലൂടെ തൻ്റെ അയൽക്കാരുമായി വിഷമങ്ങൾ പങ്കുവെച്ചു. അതോടൊപ്പം വായിക്കാൻ പുസ്തകങ്ങൾ ഉണ്ടോയെന്ന് അന്വേഷിച്ചു. നല്ലവരായ അയൽക്കാർ ആ പ്രായമായ അമ്മയ്ക്ക് അവ എത്തിച്ചുകൊടുത്തു. ഒറ്റപ്പെടലിലും ഒപ്പമായിരിക്കാൻ അവർ ശ്രദ്ധിച്ചു. പ്രായമായ ആ സ്ത്രീയെ സംബന്ധിച്ച് അത് കൂടുതൽ അനുഗ്രഹപ്രദമായി.

ഈ കൊറോണ വൈറസ് കാലഘട്ടം നമ്മെ പഠിപ്പിക്കുന്ന ഒരു കാര്യം നമ്മൾ പരസ്പരം ശ്രദ്ധയുള്ളവരാകണം. പ്രത്യേകിച്ച് സമൂഹത്തിൽ കൂടുതൽ ദുർബലരായവരോട്. അത് കൂടുതൽ നന്മയിൽ ജീവിക്കാൻ നമുക്ക് പ്രചോദനമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.