പാശ്ചാത്യ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നു

പാശ്ചാത്യരാജ്യങ്ങളില്‍ ക്രിസ്ത്യനികള്‍ക്കെതിരെയുള്ള ഐഎസ് ഭീകരരുടെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ‘ദി റിലിജിയസ് ഫ്രീഡം ഇന്‍ ദി വേള്‍ഡ് 2018 ‘കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പഠനത്തിലാണ് സിറിയയിലും ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയത്.

യൂറോപ്പ്, ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ഇസ്ലാമിക തീവ്രവാദികളുടെ അധിനിവേശം വര്‍ദ്ധിച്ചുവരികയാണ്. മധ്യപൂര്‍വ്വപ്രദേശത്തു ഐഎസ് തീവ്രവാദികളെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമങ്ങള്‍ തുടരുന്നത് യൂറോപ്പിലും മറ്റും ക്രിസ്ത്യാനികള്‍ക്ക് നേരെയും മതതീവ്രവാദ ആക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

സോമാലിയ, പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ആഫ്രിക്ക, നൈജീരിയ തുടങ്ങിയ സ്ഥലങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണ് എന്ന് റിപ്പോര്‍ട്ട് തെളിയിക്കുന്നു. ലോകത്ത് ആകമാനം ഇസ്ലാമിക തീവ്രവാദികള്‍ ഭീതി പരത്തുകയാണെന്നും പുതിയ സ്ഥലങ്ങളിലേയ്ക്ക് തീവ്രവാദികളുടെ സാന്നിധ്യം നീങ്ങുകയാണെന്നും അത് ക്രിസ്ത്യാനികളെ ആശങ്കയിലാഴ്ത്തുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.