ആലംബഹീനർക്കു വേണ്ടി ജീവിച്ച ഐറിഷ് സന്യാസിനി സി. പാസ്‌ക്കൽ ഓർമ്മയായി

കൊൽക്കത്തയിൽ, നാലര പതിറ്റാണ്ടോളം ജീവിച്ച് അശരണർക്കും ആലംബഹീനർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഐറിഷ് സന്യാസിനി സിസ്റ്റർ പാസ്കൽ ഓർമ്മയായി. പ്രെസന്റേഷൻ സഭാഗമായിരുന്ന ഈ സന്യാസിനി 45 വർഷക്കാലം കൊൽക്കത്തയിലെ തെരുവോരങ്ങളിൽ അലയുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി നിരവധി അനാഥാലയങ്ങൾ നിർമ്മിച്ചു.

എട്ട് വർഷം മുൻപും ഐർലൻഡിൽ നിന്നും സമാഹരിച്ച തുകയുമായി സിസ്റ്റർ  കൊൽക്കത്തയിൽ എത്തി. ഡബ്ലിനിലെ കോൺവെന്റിൽ കഴിഞ്ഞ നാല് വർഷമായി വിശ്രമ ജീവിതം നയിച്ചുവരുകയായിരുന്നു. നൂറാം ജന്മദിനം ആഘോഷിക്കാൻ കാത്തുനിൽക്കാതെയാണ് സിസ്റ്റർ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടത്.

സിസ്റ്ററിന്റെ സംസ്‌കാര ചടങ്ങുകൾ അഞ്ചിന് രാവിലെ 11 മണിയോടെ  ലൂക്കാൻ ഡിവൈൻ മേഴ്‌സി പള്ളിയിലെ പ്രാർത്ഥനയോടെ ആരംഭിക്കും. തൻ്റെ ജീവിതം മുഴുവൻ കൊൽക്കത്തയ്ക്ക് വേണ്ടി ജീവിച്ച സിസ്റ്റർ മേരി പാസ്കലിന്റെ പേര് കൊൽക്കത്തയ്ക്ക് മറക്കാനാവാത്ത ഒന്നാണ്.