അയര്‍ലന്‍ഡില്‍ ഗർഭഛിദ്രത്തിനായി‌ ഒരുവർഷം ചിലവഴിക്കുന്നത് മൂന്ന് മില്യൺ ഡോളർ

അയര്‍ലന്‍ഡില്‍ ഗർഭച്ഛിദ്രം നിയമവിധേയമാക്കി ഒരു വർഷത്തിനുള്ളിൽ, ഗർഭച്ഛിദ്രം നടത്താൻ മൂന്ന് മില്യൺ ഡോളറിലധികം ചെലവഴിച്ചതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 2019 -ൽ മാത്രം  ഗർഭച്ഛിദ്രം നടത്തിയ ഡോക്ടർമാർക്കായി 2.9 ദശലക്ഷം യൂറോ (ഏകദേശം 3.4 ദശലക്ഷം ഡോളർ) ഫീസ് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

സ്ത്രീകളെയും കുട്ടികളെയും പിന്തുണയ്ക്കുന്നതിനേക്കാൾ ഗർഭച്ഛിദ്രത്തിന് ധനസഹായം നൽകുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ഈ തുക വെളിപ്പെടുത്തുന്നുവെന്ന് പ്രോ ലൈഫ് ഗ്രൂപ്പ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. “ഗർഭാവസ്ഥയിൽ ഒരു സ്ത്രീയെ പരിചരിക്കുന്നതിനായി സമ്പാദിക്കുന്നതിനേക്കാൾ ഇരട്ടിയിലധികം തുക ഗർഭച്ഛിദ്രം നടത്തുന്നതിന് ചിലവഴിക്കുന്നു. ചില ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം ഗർഭച്ഛിദ്രം ഒരു ലാഭകരമായ ബിസിനസ്സാണ്.” – റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് ഗർഭച്ഛിദ്രം അനുവദിക്കുന്നതിനുള്ള നിയമത്തിന് നിയമസഭാംഗങ്ങൾ അംഗീകാരം നൽകി. അയര്‍ലന്‍ഡില്‍ ഗർഭാവസ്ഥയുടെ പന്ത്രണ്ട് ആഴ്ചവരെ ഗർഭഛിദ്രം നടത്താൻ നിയമം അനുവദിക്കുന്നുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം, പുതിയ നിയമം പ്രഖ്യാപിച്ച ആദ്യ വർഷത്തിൽതന്നെ അയർലന്‍ഡിൽ 6666 ഗർഭച്ഛിദ്രങ്ങൾ നടന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.