ഐഎസിന്റെ ആക്രമണത്തിന് ശേഷം, ഇറാഖി ക്രൈസ്തവര്‍ ജീവിതം പുനര്‍നിര്‍മ്മിക്കുന്നു

നാല് വര്‍ഷത്തെ ഐഎസ് അധിനിവേശത്തിനു ശേഷം ജീവിതത്തിന്റെ നൂലുകള്‍ തുന്നി ചേര്‍ത്ത് ഇറാഖി ക്രൈസ്തവര്‍. ഐ എസ് നശിപ്പിച്ച വീടുകളും, പള്ളികളും ഉള്‍പ്പടെ എല്ലാം പുനര്‍നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്, അവര്‍.

2014 ഓഗസ്റ്റ് 6-ന് നിനവെ സമതലങ്ങളിലെ
കാരാംലെസ്, ഖരാഖോഷ് ഗ്രാമങ്ങള്‍ പിടിച്ചടക്കിയ ഐഎസ്, ക്രൈസ്തവ കുടുംബങ്ങള്‍ക്ക് മേല്‍ ഒരു കരി നിഴലായി വീണു. ഗ്രാമങ്ങളെ കൊള്ളയടിച്ച അവര്‍, വീടുകളും പ്രാര്‍ത്ഥനാ കേന്ദ്രങ്ങളും ഒക്കെ കത്തിച്ചു.

ഈ പ്രദേശങ്ങളെ പുനര്‍നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ നിനവെ സമതല പുനരുദ്ധാരണ പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്. പോളണ്ടിലെ പേപ്പല്‍ ഫൗണ്ടേഷനും നൈറ്റ്‌സ് ഓഫ് കൊളംബസും ചേര്‍ന്നാണ് ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.