ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം സാധ്യമാകുന്നതിനായി പ്രാർത്ഥിച്ചു ഇറാഖിലെ വിശ്വാസികൾ

മാർച്ച് മാസത്തിൽ നടക്കാനിരിക്കുന്ന ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം സാധ്യമാകുന്നതിനായി വിശുദ്ധ കുർബാനയിൽ പ്രത്യേകം പ്രാർത്ഥിക്കുവാൻ വിശ്വാസികളോട് അഭ്യർത്ഥിച്ചു ഇറാഖിലെ കർദ്ദിനാൾ. കല്‍ദായ  കത്തോലിക്കാ സഭയുടെ തലവൻ കർദിനാൾ ലൂയിസ് റാഫേൽ സാകോ ആണ് ഇന്നലെ പ്രത്യേക പ്രാർത്ഥന നടത്തിയത്. പാപ്പായുടെ ഇറാഖ് സന്ദർശനം സംബന്ധിച്ചുള്ള അനശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹം വിശ്വാസികളോട് പ്രാർത്ഥന അഭ്യർത്ഥിച്ചത്.

ജനുവരി 17 ഞായറാഴ്ച മുതൽ “ഞങ്ങളുടെ ദൈവമായ കർത്താവേ, ആകാംക്ഷയോടെ കാത്തിരുന്ന ഈ സന്ദർശനം വിജയകരമായി നടത്താൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആരോഗ്യവും സുരക്ഷയും നൽകുക” എന്ന പ്രാർത്ഥന ആവർത്തിച്ചു ചൊല്ലുവാൻ കർദ്ദിനാൾ വിശ്വാസികളോട് നിർദ്ദേശിച്ചു. “നമ്മുടെ വേദനകൾ നിറഞ്ഞ അനുഭവങ്ങളുടെ ഇടയിൽ പരസ്പരം ഉള്ള സംഭാഷണവും സഹവർത്തിത്വവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതിനും ആത്മവിശ്വാസം വളർത്താനും സമാധാന മൂല്യങ്ങളും മാനുഷിക അന്തസ്സും ഏകീകരിക്കാനുമുള്ള അദ്ദേഹത്തിൻറെ ശ്രമങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഫ്രാൻസിസ് പാപ്പായുടെ സന്ദർശനത്തെ അമ്മയുടെ മാതൃസാഹജമായ സംരക്ഷണത്തിന് ഞങ്ങൾ സമർപ്പിക്കുന്നു. അങ്ങനെ ഒരു സമ്പൂർണ്ണ ദേശീയ കൂട്ടായ്മയിൽ ജീവിക്കാനുള്ള കൃപ കർത്താവ് ഞങ്ങൾക്ക് നൽകാനും ഞങ്ങളുടെ രാജ്യത്തിനും നമ്മുടെ പൗരന്മാർക്കും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിന് സാഹോദര്യത്തോടെ സഹകരിക്കാനും ഉള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേ”- അദ്ദേഹം പ്രാർത്ഥിച്ചു.

ഞായറാഴ്ച നടന്ന ടെലിവിഷൻ അഭിമുഖത്തിൽ ഫ്രാൻസിസ് മാർപാപ്പ യുദ്ധത്തിൽ തകർന്ന മിഡിൽ ഈസ്റ്റേൺ രാജ്യം സന്ദർശിക്കാൻ കഴിയുമോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു.  2020 -ൽ ഇന്തോനേഷ്യയിലേക്കും പപ്പുവ ന്യൂ ഗിനിയയിലേക്കുമുള്ള രണ്ട് അന്താരാഷ്ട്ര യാത്രകൾ താൻ റദ്ദാക്കിയതായും പാപ്പാ അറിയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.