വംശഹത്യകൾ ആവർത്തിക്കില്ലെന്ന് ഐ എസ് ഉറപ്പു വരുത്തണം: ഇറാഖ് ആർച്ചുബിഷപ്പ് ബാഷർ വർധ

ഐ എസ് ഭീകരർ നടത്തുന്ന വംശഹത്യ ആവർത്തിക്കാതിരിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഇറാഖി ആർച്ചുബിഷപ്പ് ബാഷർ വർധ. ഇറാഖിലെ ക്രൈസ്തവ വംശഹത്യയ്ക്ക് ഇരയായവർക്ക് സഹായം നൽകിയതിൽ നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആക്രമണത്തിൽ നിന്ന് രക്ഷപെട്ട ക്രൈസ്തവരെ വടക്കൻ ഇറാക്കിൽ നിന്ന് വീണ്ടെടുക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും എയ്ഡ് റ്റു ദി ചർച്ച് ഇൻ നീഡ്, നൈറ്റ്സ് ഓഫ് കൊളംബസ്, യു എസ് ബിഷപ്‌സ് കോൺഫറൻസ് എന്നിവയുൾപ്പെടെയുള്ള കത്തോലിക്കാ സംഘടനകൾക്ക് അദ്ദേഹം പ്രത്യേകം നന്ദിപറയുകയും ചെയ്തു. 2014 -ൽ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആൻഡ് സിറിയ മൊസൂളിനെയും ഇറാഖിലെ നിനവേ സമതലത്തെയും ആക്രമിച്ച് നിരവധി ആളുകളെയാണ് നാടുകടത്തിയത്. പിന്നീട് 2016 തീവ്രവാദികൾ മറ്റിടങ്ങളിലേക്ക് പോയപ്പോൾ 9000 -ത്തോളം പേർ നിനവെയിലേക്ക് മടങ്ങിയെത്തുകയും 2600 -കുടുംബങ്ങൾ എർബിലിലേക്ക് മടങ്ങുകയും ചെയ്തു.

“ഈ മേഖലയിലെ ക്രിസ്ത്യാനികൾക്ക് ദീർഘകാല സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും വംശഹത്യ വീണ്ടും സംഭവിക്കാതിരിക്കേണ്ടതിന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. വംശഹത്യയിൽ നിന്ന് രക്ഷപെട്ടവരുടെ മുറിവുകളിൽ നിന്ന് രക്തം ഇപ്പോഴും പൊടിയുന്നുണ്ട്. അത് ഇല്ലായ്‌മ ചെയ്യണമെങ്കിൽ അവരുടെ അന്തസ്സ് സംരക്ഷിക്കപ്പെടണം. നിരവധി കുടുംബങ്ങൾ ഇനിയും നാട്ടിലേക്ക് മടങ്ങി വരേണ്ടതുണ്ട്. എന്നാൽ സുരക്ഷയുടെ അഭാവമാണ് അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.” -ആർച്ചുബിഷപ്പ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.