പാപ്പായുടെ ഇറാഖ് സന്ദർശനം: അനശ്ചിതത്വത്തിനിടയിലും ലോഗോ പ്രകാശനം ചെയ്തു

മാർച്ചിൽ പാപ്പാ നടത്താൻ ഇരിക്കുന്ന ഇറാഖ് സന്ദർശനത്തെ കുറിച്ചുള്ള അനശ്ചിതത്വത്തിനിടയിലും യാത്രയുടെ ഔദ്യോഗിക ലോഗോ വത്തിക്കാൻ പ്രകാശനം ചെയ്തു. സന്ദർശനത്തിന്റെ പ്രാദേശിക സംഘാടകർ തിങ്കളാഴ്ചയാണ് സന്ദർശനത്തിന്റെ ലോഗോയും ആപ്തവാക്യവും പുറത്തിറക്കിയത്.

ഇറാഖിന്റെ രൂപരേഖയ്ക്ക് മുന്നിൽ ഫ്രാൻസിസ് മാർപാപ്പയും ടൈഗ്രിസ്, യൂഫ്രട്ടീസ് നദികളും ഈന്തപ്പനയും വത്തിക്കാൻ, ഇറാഖി പതാകകൾക്ക് മുകളിലൂടെ ഒലിവ് ശാഖ വഹിക്കുന്ന ഒരു പ്രാവും ഉൾക്കൊള്ളുന്നതാണ് ലോഗോ. മത്തായി 23: 8 ൽ നിന്ന് എടുത്ത “നിങ്ങൾ എല്ലാവരും സഹോദരന്മാരാണ്” എന്ന മുദ്രാവാക്യം മുകളിൽ അറബി, കൽദിയൻ, കുർദിഷ് ഭാഷകളിൽ എഴുതിയിരിക്കുന്നു.

മാർപ്പാപ്പയുടെ മാർച്ച് 5-8 യാത്രയിൽ ബാഗ്ദാദ്, എർബിൽ, മൊസൂൾ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകുമെന്നു വത്തിക്കാൻ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.