ഇറാഖിൽ ക്രിസ്തുമസ് ദിനം ഔദ്യോഗിക അവധി ദിവസമായി പ്രഖ്യാപിച്ചു

98% ഇസ്ളാം മത വിശ്വാസികളാണെങ്കിലും ഇറാഖിൽ  ഈ വർഷം ക്രിസ്മസ് ദിനം പൊതു അവധി ദിവസമാകും. ഇറാഖ് പാർലമെന്റ് ബുധനാഴ്ച വോട്ടെടുപ്പ് നടത്തി തീരുമാനിച്ചതാണ് ഇക്കാര്യം. ഫ്രാൻസിസ് മാർപാപ്പ ഇറാഖ് സന്ദർശിക്കാനിരിക്കവേയാണ് പുതിയ പ്രഖ്യാപനം നടന്നത്.

ഒക്ടോബർ 17-ന് കൽദായ സമൂഹത്തിന്റെ ബാബിലോണിലെ പാത്രിയർക്കീസ് കർദ്ദിനാൾ ലൂയിസ് റാഫേൽ സാകോ, ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹുമായുള്ള കൂടിക്കാഴ്ചയിൽ,  ക്രിസ്മസ് ദിനം പൊതു അവധിയാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. 2008 -ൽ സർക്കാർ ക്രിസ്തുമസിന് ഒരിക്കൽ മാത്രം അവധിദിനമായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ അത് ആവർത്തിച്ചില്ല. കിർക്കുക് പ്രവിശ്യയിൽ മാത്രമാണ് ക്രിസ്മസ് അവധി അനുവദിച്ചത്.

ഗ്രേറ്റ് ബ്രിട്ടനിൽ പഠിച്ച കുർദ് സാലിഹ്, ഇറാഖിന്റെ പുനർനിർമ്മാണത്തിൽ ക്രിസ്ത്യൻ സമൂഹങ്ങളുടെ പങ്ക് തിരിച്ചറിഞ്ഞു. ജിഹാദി അധിനിവേശത്തെത്തുടർന്ന് മൊസൂളിൽ നിന്നും നീനെവേ സമതലത്തിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ക്രിസ്ത്യാനികളുടെ തിരിച്ചുവരവിന് രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത അറിയിക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.