ഇറാഖിലെ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ വിജയം വരിച്ചു കൊണ്ട് ഇറാഖില്‍ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇറാഖിലെ ഐ എസ് അധീന പ്രദേശമായിരുന്ന മൊസൂളിലെ ക്രിസ്ത്യന്‍ സ്‌കൂളാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.

ഭീകരരുടെ ആക്രമണത്തെ തുടര്‍ന്നു നാലു വര്‍ഷം മുന്‍പാണ് ദി ശിമോന്‍ സാഫാ എലമെന്ററി സ്‌കൂള്‍ അടച്ചു പൂട്ടിയത്. ഏകദേശം നാനൂറു കുട്ടികളുമായാണ് സ്‌കൂള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. തീവ്രവാദത്തിനു എതിരെയുള്ള വിജയമാണ് ഇതെന്നും സ്‌കൂള്‍ അതിന്റെ ദൗത്യം തുടരുകയാണെന്നും അതിനായി ധാരാളം ആളുകളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നും സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ അഹമദ് തമര്‍ അല്‍-സാദി പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹത്തിന്റെ കീഴില്‍ ഉള്ള സ്‌കൂള്‍ ആണ് ഇതെങ്കിലും ഇവിടെ പല വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളും പഠിക്കുന്നുണ്ട്. ആറിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളുമായാണ് ഇപ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുക.

2014 ല്‍ ഐഎസ് ഭീകരര്‍ മൊസൂളിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് സ്‌കൂള്‍ നിര്‍ത്തലാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.