ഐഎസ്- ന് എതിരെ പ്രതിഷേധിക്കാത്തവര്‍ എന്തിനാണ് ട്രംപിനെതിരെ ശബ്ദിക്കുന്നത്- ഇറാക്കി ബിഷപ്പ്

അമേരിക്ക: ആയിരക്കണക്കിന് ക്രൈസ്തവരും മറ്റ് മതന്യൂനപക്ഷങ്ങളും ഐഎസ് ‘ീകരരുടെ കൊടുംക്രൂരതകളുടെ ഇരയായപ്പോള്‍ പ്രതിഷേധിക്കാത്തവര്‍ എന്തിനാണ് ട്രംപിന്റെ അ’യാര്‍ത്ഥി വിരുദ്ധ നയത്തിനെതിരെ ശബ്ദയമുയര്‍ത്തുന്നതെന്ന് ബിഷപ്പ് ബഷര്‍ വാര്‍ദ്ദ. ‘മൂന്ന് മാസത്തേയ്ക്ക് അ’യാര്‍ത്ഥികളെ സ്വീകരിക്കില്ലെന്ന നിലപാടാണ് ട്രംപ് ഗവണ്‍മെന്റ് എടുത്തിരിക്കുന്നത്. ഇതിനെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവരാരും തന്നെ ക്രൈസ്തവരും ഷിയാമുസ്ലീംകളും യസീദികളും നേരിടുന്ന ദുരന്തത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്.’ ക്രക്സ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പ് ബാര്‍ദ്ദ പ്രതിഷേധക്കാര്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

വിചിത്രമായ നടപടിയാണിതെന്നാണ് ബിഷപ്പ് പ്രതിഷേധത്തെ വിശേഷിപ്പിച്ചത്. ”വര്‍ഷങ്ങളായി ലോകത്തിന്റെ പലയിടങ്ങളില്‍ ക്രൈസ്തവ വിശ്വാസികളായതിന്റെ പേരില്‍ മാത്രം ജനങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. തലയറുത്തും തീവച്ചും ക്രൂരപീഡനങ്ങള്‍ക്കിരയാക്കിയുമാണ് ഐഎസ് ഭീകരര്‍ അവരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നത്. ഐഎസിനെതിരെ ഒരാള്‍ പോലും രംഗത്ത് വന്നതായി കണ്ടില്ല. ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിക്കാന്‍ ഇവര്‍ക്കെന്താണ് യോഗ്യത? കഴിഞ്ഞ ഭരണകൂടം മുസ്ലിംകളെ മാത്രമാണ് അഭാര്‍ത്ഥികളായി സ്വീകരിച്ചത്. അതിനെതിരെയും ആരും ഒന്നും പറഞ്ഞിരുന്നില്ല.” ബിഷപ്പ് ബാര്‍ദ്ദയുടെ രോഷം നിറഞ്ഞ പ്രതികരണം. വര്‍ഷങ്ങളായി ക്രൈസ്തവര്‍ വംശഹത്യ ചെയ്യപ്പെടുമ്പോള്‍ പ്രതിഷേധിക്കാതെ മൂന്നു മാസത്തേക്കുള്ള താല്‍ക്കാലിക നിയന്ത്രണം വന്നപ്പോള്‍ പ്രതിഷേധിക്കുന്നതെന്തിന് എന്നാണ് ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദയുടെ ചോദ്യം.

അഭയാര്‍ത്ഥികളായ ഒരാളെയും അമേരിക്കയിലേക്ക് കടത്തിവിടുന്നില്ല എന്നതാണ് യഥാര്‍ത്ഥ വാര്‍ത്ത. എന്നാല്‍ മാധ്യമങ്ങള്‍ പക്ഷം പിടിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മുസ്ലീംകളെ മാത്രം സ്വീകരിക്കുന്നില്ല എന്ന രീതിയിലായിപ്പോകുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവര്‍ക്ക് ഈ വാര്‍ത്ത വളരേയേറെ ദോഷം ചെയ്യുന്നതാണ്. ഭീകരവാദികള്‍ ഈ വാര്‍ത്തകള്‍ എടുത്തുകാട്ടി ഞങ്ങളെ വീണ്ടും അക്രമിക്കുന്നു. ഇക്കാര്യത്തിലും ആരും പ്രതിഷേധം ഉയര്‍ത്തുന്നില്ല.” വാര്‍ത്തയിലെ സത്യസന്ധത കാത്തുസൂക്ഷിക്കാന്‍ ആര്‍ച്ച് ബിഷപ്പ് ബഷര്‍ വാര്‍ദ മാധ്യമപ്രവര്‍ത്തകരോട് പറയുന്നു. വിശ്വാസം സംരക്ഷിക്കുന്നതിനായി പൊരുതുന്ന ജനതയ്ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരാണുള്ളതെന്ന ആശങ്കയോടെയാണ് ബിഷപ്പ് വാര്‍ദ്ദ അഭിമുഖം അവസാനിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.