ശ്രീലങ്കയില്‍ സമാധാനത്തിനായി ആഹ്വാനം ചെയ്ത് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്

സംയമനം പാലിക്കുവാനും സമാധാനം പുലര്‍ത്തുന്നതിനുമായി ശ്രീലങ്കന്‍ ക്രൈസ്തവരോട് ആഹ്വാനം ചെയ്ത് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്. നെഗോബോയില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മില്‍ തര്‍ക്കങ്ങളും മറ്റും ഉണ്ടായ സാഹചര്യത്തിലാണ് സമാധാനത്തിനായുള്ള ആഹ്വാനവുമായി അദ്ദേഹം രംഗത്തെത്തിയത്.

‘ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനത്തിനുശേഷം ക്ഷമയോടും സഹവര്‍ത്തിത്വത്തോടും കൂടിയായിരുന്നു കൊണ്ട് സമാധാനത്തിനായി യത്‌നിക്കുവാന്‍ എല്ലാ ക്രിസ്ത്യാനികളോടും മുസ്ലിങ്ങളോടും ബുദ്ധമതവിശ്വാസികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്’ എന്ന് ടി.വി-യിലൂടെ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. സ്‌ഫോടനത്തെ തുടര്‍ന്ന് നെഗോബോയില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുകയും നിരവധി മുസ്ലീങ്ങളുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തു.

സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആരെയെങ്കിലും അറസ്റ്റ് ചെയ്തതായോ ഉള്ള വിവരം ലഭ്യമല്ല.