കാണാതായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം ആചരിച്ചു

കാണാതായ കുട്ടികളുടെ അന്താരാഷ്ട്രദിനം ആചരിച്ചു. 1983 മുതല്‍ ഓരോ വര്‍ഷവും മെയ് 25-നാണ് കാണാതായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം ആചരിക്കപ്പെടുന്നത്.

1979 മെയ് 25-ന് ന്യൂയോര്‍ക്കില്‍ തട്ടിക്കൊണ്ടു പോയ ഈതന്‍ പാറ്റ്‌സിന്‍ എന്ന കുട്ടിയുടെ തിരോധാനത്തിന്റെ അടിസ്ഥാനത്തില്‍ ഈ പ്രതിഭാസത്തെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തുന്നതിനും കാണാതായ കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ലഭിക്കാത്ത മാതാപിതാക്കള്‍ക്ക് ഐക്യദാര്‍ഡ്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശം അയയ്ക്കുന്നതിനുമായാണ് ഈ ദിവസം സ്ഥാപിക്കപ്പെട്ടത്.

കാണാതായ കുട്ടികള്‍ക്കായുള്ള ആഗോള ശൃംഖലയുടെ (International Center for Missing and Exploited Children) (ICMEC) ഭാഗമായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.