ആഗോള ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയും കര്‍ദ്ദിനാള്‍ ചാള്‍സ് ബോയും വചനപ്രഘോഷണം നടത്തും

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ വച്ച് സെപ്റ്റംബറില്‍ നടക്കുന്ന ആഗോള ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ മുന്‍ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയും മ്യാന്മാറിലെ യംഗൂണ്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ചാള്‍സ് ബോയും ദൈവവചനപ്രഘോഷണം നടത്തും. സെപ്റ്റംബര്‍ 5 മുതല്‍ 12 വരെ നടക്കുന്ന കോണ്‍ഗ്രസ്സില്‍ ദിവ്യകാരുണ്യത്തിലെ ഈശോയുടെ യഥാര്‍ത്ഥ സാന്നിധ്യം ആയിരിക്കും പ്രധാന ചിന്താവിഷയം. ഏകദേശം ഇരുപത്തിയഞ്ചോളം കര്‍ദ്ദിനാളുമാര്‍ ഇതിനോടകം ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

2020-ല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് കൊറോണ വ്യാപനത്തെ തുടര്‍ന്ന് 2021-ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. അവസാന ദിവസമായ സെപ്റ്റംബര്‍ പന്ത്രണ്ടിലെ ബലിയര്‍പ്പണത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുത്തേക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.