കടൽയാത്രികരുടെ സംഘടനയ്ക്ക് ഫ്രാൻസിസ് പാപ്പയുടെ സന്ദേശം

തായ് -വാനിലെ  കൗസിയുങിൽ സമ്മേളിച്ചിരിക്കുന്ന കടൽയാത്രികരുടെ രാജ്യാന്തര ക്രിസ്ത്യൻ സംഘടനയ്ക് ഫ്രാൻസിസ് പാപ്പയുടെ സന്ദേശം. വൈവിധ്യമാർന്ന ജോലികളിൽ വ്യാപൃതരായിരിക്കുന്ന ഓരോരുത്തർക്കും ക്രിസ്തുവിനെ കൂടുതൽ അറിയുവാനും അവിടുത്തെ പ്രബോധനങ്ങളെ മുറുകെ പിടിച്ച് ജീവിക്കുവാനും സാധിക്കട്ടെയെന്നു മാർപാപ്പ ആശംസിച്ചു.

കടൽയാത്രികരുടെ സംഘടനയുടെ അൻപതാം വാർഷിക നാളിൽ കിഴക്കൻ ഏഷ്യൻ ദ്വീപു രാജ്യമായ തായ്‌വാനിൽ ചേർന്ന 11 മത് രാജ്യാന്തര സമ്മേളനത്തിലാണ് പാപ്പാ തൻ്റെ വീഡിയോ സന്ദേശം അയച്ചത്. നവമായ സഭ ഐക്യ ചൈതന്യത്തോടെ ചെയ്യു ന്ന ജോലിയിൽ ഉറച്ചു നിൽക്കുവാൻ ഈ സംഗമം സഹായിക്കട്ടെ എന്ന് പാപ്പാ പറഞ്ഞു.

പ്രതിസന്ധികളിൽ സഭയുടെ കൂട്ടായ്മയും ചൈതന്യവും ഓരോരുത്തർക്കും പ്രത്യാശയും ബലവും പകരട്ടെയെന്ന് പാപ്പാ അവരെ സമാശ്വസിപ്പിച്ചു.
അവരുടെ തീരുമാനങ്ങൾക്കും കൂട്ടായ പരിശ്രമങ്ങൾക്കും പ്രാർത്ഥനയും ആശീർവാദവും നേർന്നുകൊണ്ടാണ് പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ