വനിതകളുടെ കൂട്ടായ്മ

വത്തിക്കാന്‍: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അഭയാത്ഥികളായ വനിതകളുടെ ജീവിതാനുഭവങ്ങളും കഥകളും കേള്‍ക്കാന്‍ വത്തിക്കാന്‍ തയ്യാറായി. അഭയാര്‍ത്ഥികളായ വനിതകളാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുള്ളത്. അവരുടെ പ്രചോദനാത്മകമായ ജീവിതം മറ്റ് വനികതള്‍ക്ക് കൂടി മാതൃകയായിത്തീരുന്നതാണ്.

”ഫിലിപ്പീന്‍സില്‍ നിന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തിയ അനവധി സ്ത്രീകളെ നേരിട്ട് കണ്ട് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ജീവിതത്തിന്റെ പല പ്രതിസന്ധിഘട്ടങ്ങളും അവര്‍ നേരിട്ടതെങ്ങനെയെന്ന് പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അപാരമായ മനശ്ശക്തിയാണ് അവര്‍ ആ സമയങ്ങളില്‍ പ്രകടിപ്പിച്ചത്.” മോണ്‍സിഞ്ഞോര്‍ ഫാബിയോ ബാഗിയോ പറയുന്നു.

അഭയാര്‍ത്ഥികളിലൊരാളായ ദാലിയ ഖേ പറയുന്നു. ”യുദ്ധത്തിന്റെ നടുവിലായിരുന്നു ഞങ്ങളുടെ ജീവിതം. എപ്പോള്‍ വേണമെങ്കിലും മരിച്ച് വീണേക്കാവുന്ന അവസ്ഥ. ആ സമയത്ത് എന്റെ അമ്മയാണ് ഞങ്ങളുടെ കുടുംബത്തെ താങ്ങി നിര്‍ത്തിയത്. അച്ഛന്‍ പത്ത് വര്‍ഷമായി ഇറാഖി ജയിലിലായരുന്നു. ഒരേ സമയം പിതാവും മാതാവുമായി പെരുമാറാന്‍ എന്റെ അമ്മയ്ക്ക് സാധിച്ചു.” ദാലിയയെപ്പോലെയുളള അനേകം സ്ത്രീകള്‍ വത്തിക്കാന്‍ സംഘടിപ്പിച്ച ഈ കൂട്ടായ്മയിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. സ്ത്രീത്വത്തെ ബഹുമാനിക്കുക എന്നതായിരുന്നു ഈ കൂട്ടായ്മയുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.