സഭകൾ ഒന്നിച്ച് വെല്ലുവിളികളെ നേരിടണം: മാർ ജോർജ് ആലഞ്ചേരി

എല്ലാ ക്രിസ്തീയ സഭാ വിഭാഗങ്ങളും ഒന്നിച്ച് കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്‌മയായ ഇന്റർ ചർച്ച് കൗൺസിൽ യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മേജർ ആർച്ചുബിഷപ്പ്.

ചങ്ങനാശേരി ആർച്ചുബിഷപ്സ് ഹൗസിലെ മാർ ജോസഫ് പവ്വത്തിൽ ലിറ്റർജിക്കൽ റിസേർച്ച് സെന്ററിൽ നടന്ന യോഗത്തിൽ സീറോ മലബാർ, ലത്തീൻ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ, സി എസ് ഐ, അസീറിയൻ ചർച്ച് ഓഫ് ദി യീസ്റ്റ്, തൊഴിയൂർ എന്നീ ക്രിസ്ത്യൻ സഭകളുടെ പ്രതിനിധികളായ മെത്രാന്മാർ പങ്കെടുത്തു. ചങ്ങനാശ്ശേരി ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സ്വാഗതം ആശംസിച്ചു.

ക്രിസ്ത്യൻ വിവാഹ രജിസ്‌ട്രേഷൻ ബില്ലിന്റെ ആശങ്കകൾ പരിഹരിക്കണമെന്ന് ഇന്റർ ചർച്ച് കൗൺസിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.