ഇന്റർ ചർച്ച് കൗൺസിൽ യോ​ഗം ചങ്ങനാശ്ശേരിയിൽ വച്ച്

ഇന്റർ ചർച്ച് കൗൺസിലിന്റെ യോ​ഗം ഇന്ന്, ചൊവ്വാഴ്ച ചങ്ങനാശ്ശേരി ആർച്ചുബിഷപ്സ് ഹൗസിൽ വച്ച് രാവിലെ പത്തു മണിക്ക് കൂടുന്നതാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി ചുമതലയേറ്റ ബസേലിയോസ് മാർതോമ്മാ മാത്യൂസ് മൂന്നാമനെയും മാർത്തോമ്മാ മെത്രാപ്പോലീത്താ മാർ തിയോ‍ഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായെയും അനുമോദിക്കുന്ന യോ​ഗത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അദ്ധ്യക്ഷത വഹിക്കുന്നതും ചങ്ങനാശ്ശേരി മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം സ്വാ​ഗതം ആശംസിക്കുന്നതുമാണ്.

പാത്രിയാർക്കൽ അഡ്മിനിസ്ട്രേറ്റർ മാർ ഔ​ഗിൻ കുര്യാക്കോസ് നന്ദിപ്രകാശനം നടത്തുന്നു. കേരളത്തിലെ സാമൂഹ്യപ്രശ്നങ്ങൾ യോ​ഗത്തിൽ അവലോകനം ചെയ്യപ്പെടുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.