ക്രിസ്ത്യൻ സ്കൂളുകളിൽ ചൈനീസ് അധികൃതരുടെ പരിശോധന

ഡിസംബർ 18 -ന്, ചൈനയിലെ ഫുജൂ നഗരത്തിലെ ഒരു ക്രിസ്ത്യൻ സ്‌കൂളിൽ ചൈനീസ് അധികൃതർ പരിശോധന നടത്തി. ഗ്രാമപ്രദേശത്തുള്ള ഈ സ്കൂളിൽ ക്രൈസ്തവ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

സർക്കാർ 50 -ലധികം പോലീസ് ഉദ്യോഗസ്ഥരെയും 20 സായുധ പോലീസ് സേനയെയും സ്കൂളിലേക്ക് അയച്ചു. സംഭവസ്ഥലത്ത് അനേകം വിദ്യാർത്ഥികളും അധ്യാപകരും ഉണ്ടായിരുന്നു. വിദ്യാർത്ഥികളെ വീട്ടിലേക്ക് അയക്കാൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെടുകയും അതേസമയം എല്ലാ അധ്യാപകരും അന്വേഷണത്തെ നേരിടാൻ തയ്യാറാവണമെന്ന് അറിയിക്കുകയും ചെയ്തു. സ്കൂളിലെ പുസ്തകങ്ങളും ഉപകരണങ്ങളും വസ്തുവകകളും കണ്ടുകെട്ടുകയും 6458 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്കൂൾ ഉടൻ പൊളിച്ചുനീക്കാൻ തീരുമാനിക്കുകയും ചെയ്തു.

ഡിസംബർ 15 -ന്, പ്രാദേശിക എത്‌നിക് ആൻഡ് റിലീജിയസ് ബ്യൂറോ, പബ്ലിക് സെക്യൂരിറ്റി ബ്യൂറോ എന്നിവയുടെ സംയുക്ത ഓപ്പറേഷനിൽ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഷുണ്ടെയിലെ മറ്റൊരു ക്രിസ്ത്യൻ സ്‌കൂളിലും പരിശോധന നടത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് ഈ സ്‌കൂളിൽ പരിശോധന നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.