ദൈവവിളിയുടെ വിളനിലമായി ടാൻസാനിയ

ടാൻസാനിയയിൽ പൗരോഹിത്യം തിരഞ്ഞെടുക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഡിസംബറിൽ ടാൻസാനിയയിൽ കത്തോലിക്കാ ബിഷപ്പുമാർ തുറന്ന നസ്രത്ത് മേജർ സെമിനാരിയിൽ നൂറുകണക്കിന് വൈദികാർത്ഥികളാണ് ദൈവവിളി സ്വീകരിച്ചു എത്തിയിരിക്കുന്നത്.

പല സെമിനാരികളിലും ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ യുവാക്കൾ വൈദിക പരിശീലനത്തിനായി എത്തുന്നുണ്ട്. മറ്റു രാജ്യങ്ങളിൽ മിഷനറിമാരുടെ എണ്ണം കുറയുമ്പോൾ, ടാന്‍സാനിയയിൽ ഉയർന്നു വരുന്ന ദൈവവിളികൾ തദ്ദേശീയരായ വൈദികരുടെ സാന്നിധ്യം കൂടുന്നതിന് കാരണമാകുന്നു എന്ന് അപ്പോസ്തോലിക് യൂണിയൻ ഓഫ് ക്ലെർജി ഓഫ് ടാൻസാനിയ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ (ടിഇസി) വൈസ് പ്രസിഡന്റ് ഫാ. ലിയോനാർഡ് മാലിവ പറയുന്നു.

കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ ഇടവകകൾ കുറവും ഉള്ള ഇടവകയുടെ വിസ്തീർണ്ണം കൂടുതലും ആയിരുന്നു. അതിനാൽ തന്നെ ഗ്രാമ പ്രദേശങ്ങളിൽ ഉള്ള വിശ്വാസികൾക്കു വൈദികരെ കാണാൻ കഴിയുന്നത് മാസത്തിൽ ഒരു തവണ മാത്രമായിരുന്നു. വൈദികരുടെ കുറവും ഇതിനു കാരണമായിട്ടുണ്ട്. എന്നാൽ ഇന്ന് ആ സ്ഥിതി മാറി. കുട്ടികൾക്ക് കൊടുത്താൽ വൈദികരുമായി ഇടപെടുവാനും അത് അവരുടെ ദൈവവിളിയെ പ്രോത്സാഹിപ്പിക്കുന്നതിലേയ്ക്ക് നയിക്കുവാനും കഴിയും വിധത്തിൽ പുരോഹിതരുടെ എണ്ണത്തിലും പുതിയ ദൈവവിളികളുടെ എണ്ണത്തിനും വർദ്ധനവ് ഉണ്ടായതായി ഫാ. മാലിവ വെളിപ്പെടുത്തുന്നു.

മുൻപ് വിദേശ മിഷനറിമാർ കൂടുതൽ ഉണ്ടായിരുന്നു. അവരുടെ സാന്നിധ്യം കുറഞ്ഞു എങ്കിലും തദ്ദേശീയരായ ആളുകൾ ആ വിടവ് നികത്തി സുവിശേഷ സാക്ഷ്യം നൽകുന്ന കാഴ്ചയാണ് ഇന്ന് ടാന്‍സാനിയയിൽ ദൃശ്യമാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.