നവീകരണം ഒരു കൂട്ടായ പരിശ്രമം: ഡോക്ടര്‍ പാവുളോ റുഫീനി

ഡോക്ടര്‍ പാവുളോ റുഫീനിയെ പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമ വകുപ്പിന്റെ പ്രീഫെക്ടായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചിരുന്നു. വത്തിക്കാന്റെ വിവിധ മാധ്യമ വിഭാഗങ്ങളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍  Vatican’s Dicastery for Communications രൂപപ്പെടുത്തുന്ന പ്രക്രിയയിലാണ് റുഫീനി സ്ഥാനമേറ്റത്. മാധ്യമവിഭാഗത്തിന്റെയും  വത്തിക്കാന്റെ ഇതര വകുപ്പുകളുടെയും  നവീകരണത്തിന്റെ പശ്ചാത്തലത്തിലാണ് റുഫീനി സ്ഥാനമേറ്റത്.

‘ഏതു പ്രസ്ഥാനത്തിന്റെയും നവീകരണം ഒരു വ്യക്തിക്ക് തനിച്ച് ചെയ്യുക സാധ്യമല്ല. അതുപോലെ സഭാനവീകരണം പാപ്പാ ഫ്രാന്‍സിസിനും തനിച്ചു ചെയ്യാന്‍ സാധ്യമല്ല. അത് സംവിധാനത്തിന്റെ ഘടനയിലും പ്രവര്‍ത്തനത്തിന്റെ ശൈലിയിലുമുള്ള മാറ്റമാണ്. അതൊരു വെള്ളപൂശലല്ല. അതിനാല്‍ നവീകരണം ഒരു കൂട്ടായ പരിശ്രമമാണ്. നവീകരണ പദ്ധതി വിജയിക്കാന്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ‘മാധ്യമ വകുപ്പിന്റെ പുതിയ  പ്രീഫെക്ടായ ഡോക്ടര്‍ പാവുളോ റുഫീനി വത്തിക്കാന്‍ വാര്‍ത്താ വിഭാഗത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സഭ ദൗത്യമഹത്വവും മനോഹാരിതയും മനസ്സിലാക്കി ഒത്തൊരുമിച്ചു പ്രാവര്‍ത്തികമാക്കുകയാണ് വത്തിക്കാന്‍ മാധ്യമവിഭാഗത്തിന്റെ കടമ. മാറ്റങ്ങള്‍ക്ക് നാം തയ്യാറാവണം. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ