ചെറുകിട വരുമാന വർദ്ധന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ജി.ഡി.എസ്.

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വരുമാന വർദ്ധന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നു. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വിഭവങ്ങൾക്ക് കൂടുതൽ വരുമാനം ലഭ്യമാകത്തക്കവിധം മൂല്യവർദ്ധിത പ്രവർത്തനങ്ങൾ നടപ്പിലാക്കി വിപണിയിൽ എത്തിക്കുന്ന പദ്ധതിയാണിത്. വീടുകളിൽ നിർമ്മിക്കുന്ന ഉല്പന്നങ്ങൾ സമാഹരിച്ച് ഒരു പൊതുവിപണിയിൽ എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം ലഭിച്ച സ്വാശ്രയസംഘാംഗങ്ങളുടെ ഉത്തരവാദിത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു.

കോട്ടയം അതിരൂപത മെത്രപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വൈസ് പ്രെസിന്റ ഫാ. ജോബി പൂച്ചുകണ്ടത്തിൽ, സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പി ആർ ഓ സിസ്റ്റർ ജിജി വെളിഞ്ചായിൽ, പ്രോഗ്രാം ഓഫിസർ സിറിയക് ജോസഫ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.