അടിസ്ഥാന സൗകര്യ വികസനപദ്ധതി ധനസഹായം വിതരണം ചെയ്തു

കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന അടിസ്ഥാന സൗകര്യ വികസനപദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു.

സന്നദ്ധപ്രസ്ഥാനങ്ങള്‍ അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങളുടെ ചാലകശക്തികളാണെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങള്‍ക്ക് വിവിധങ്ങളായ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ പുരോഗതി കൈവരിക്കാന്‍ അവസരം ഒരുക്കുന്നതോടൊപ്പം നല്ല സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കൂട്ടായ പരിശ്രമങ്ങളും ചിന്താധാരകളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോർജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭവന പുനരുദ്ധാരണം, ടോയ്‌ലറ്റ് മെയിന്റനന്‍സ് തുടങ്ങിയ വിവധ ആവശ്യങ്ങള്‍ക്കായി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.