ആത്മാക്കളുടെ രക്ഷയ്ക്കായി വിശുദ്ധര്‍ വഹിക്കുന്ന പങ്ക്

ഈ ഭൂമിയിലെ തീര്‍ത്ഥാടകരായ എല്ലാ ക്രിസ്തുവിശ്വാസികളുടേയും ഐക്യത്തില്‍ നാം വിശ്വസിക്കുന്നുണ്ട്. ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളും സ്വര്‍ഗ്ഗത്തില്‍ വിരാജിക്കുന്ന ധന്യരും ഉള്‍പ്പെടെയുള്ള എല്ലാവരും ചേര്‍ന്ന് ഒരൊറ്റ സഭയില്‍ നാം അംഗങ്ങളാണ്. യേശുവിലുള്ള ഈ ഐക്യത്തില്‍, കരുണാമയമായ ദൈവസ്‌നേഹവും ദൈവത്തിന്റെ ശ്രദ്ധാലുക്കളായ വിശുദ്ധരും നമ്മുടെ പ്രാര്‍ത്ഥനകള്‍ ശ്രവിച്ചുകൊണ്ടിരിക്കുന്നുവെന്നും നാം വിശ്വസിക്കുന്നു.

അതുപോലെ തന്നെ ജീവിച്ചിരിക്കുന്നവര്‍ക്ക് തങ്ങളുടെ പ്രാര്‍ത്ഥനകളും നന്മപ്രവര്‍ത്തികളും മരിച്ചവര്‍ക്കായി സമര്‍പ്പിക്കുവാനുള്ള പ്രേരണ ലഭിക്കാന്‍ വിശുദ്ധരും ദൈവത്തോടു നിരന്തരം പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു. തങ്ങളുടെ യോഗ്യതകളുടെ ഫലസമൃദ്ധി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി ഉപയോഗിക്കുവാന്‍ അവര്‍ ദൈവത്തോടു അപേക്ഷിക്കുന്നു. ഇതിനോടൊപ്പം തന്നെ വിശുദ്ധര്‍ പരിശുദ്ധ മറിയത്തോടു ചേര്‍ന്ന് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി യാചിക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കളുടെ രക്ഷയ്ക്കായി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ അനുകമ്പാപൂര്‍വ്വം കാണുന്ന വിശുദ്ധന്മാരോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കാം.

വി. ജെര്‍ത്രൂദിനോട് ഒരിക്കല്‍ കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തു നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു.” ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.