ഇസ്‌ലാമിക ഉള്ളടക്കം പ്രക്ഷേപണം ചെയ്യാൻ ഇന്തോനേഷ്യൻ ക്രിസ്ത്യൻ റേഡിയോയുടെ മേൽ സമ്മർദ്ദം

ഇസ്‌ലാമിക ഉള്ളടക്കം പ്രക്ഷേപണം ചെയ്യാൻ ഇന്തോനേഷ്യൻ ക്രിസ്ത്യൻ റേഡിയോയുടെ മേൽ ഇസ്‌ലാമിക സംഘടനകൾ സമ്മർദ്ദം ചെലുത്തി. ഒരു ക്രിസ്ത്യൻ ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ റേഡിയോ ബൈബിൾ പരിപാടി പ്രക്ഷേപണം ചെയ്യുമ്പോഴായിരുന്നു പ്രാദേശിക ഇസ്‌ലാമിക സമൂഹത്തിൽ നിന്ന് ഇത്തരമൊരു സമ്മർദ്ദം ഉയർന്നത്.

ഇന്തോനേഷ്യയിലെ ഒരു ക്രിസ്ത്യൻ റേഡിയോയിൽ പ്രാദേശിക ഭാഷയിലേക്ക് വിവർത്തനം ചെയ്ത ബൈബിൾ വാക്യങ്ങൾ ദിവസേന, നിശ്ചിത സമയങ്ങളിൽ  പ്രക്ഷേപണം ചെയ്യുന്നുണ്ടായിരുന്നു. ഈ പരിപാടിക്ക് മികച്ച സ്വീകാര്യതയും ലഭിച്ചിരുന്നു. പ്രാദേശിക ഭാഷയിൽ പ്രക്ഷേപണം ചെയ്ത ഈ വാക്യങ്ങൾ കേട്ട ഒരാൾ അത് റെക്കോർഡ് ചെയ്യുകയും വാട്‌സ്ആപ്പിലൂടെ പ്രാദേശിക ഇസ്‌ലാമിക ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ഇസ്ലാം മതവിഭാഗത്തിൽപെട്ടവരുടെ ഇടയിൽ വലിയ കോലാഹലം സൃഷ്ടിക്കുകയും ഈ പരിപാടി നിർത്താൻ അവർ റേഡിയോ നേതൃത്വത്തോട് ആവശ്യപ്പെടുകയും അനുസരിച്ചില്ലെങ്കിൽ റേഡിയോ അടച്ചുപൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പല പ്രാദേശിക ഇസ്ളാം നേതാക്കളും റേഡിയോ നേതൃത്വവുമായി ബന്ധപ്പെട്ടു. കൂടുതൽ ബഹളങ്ങൾ ഒഴിവാക്കാൻ ഈ വാർത്ത വ്യാപകമായി പ്രചരിപ്പിച്ചില്ല. വിവിധ കക്ഷികളുമായുള്ള കൂടിക്കാഴ്ചകൾക്കു ശേഷം, ഇസ്‌ലാമിക ഉള്ളടക്കം പ്രക്ഷേപണം ചെയ്യണമെന്നതായായിരുന്നു പരിഹാരമായി റേഡിയോ നേതൃത്വത്തോട് ഇസ്ളാം നേതാക്കൾ നിർദ്ദേശിച്ചത്.

ക്രൈസ്തവ ആശയങ്ങളോട്  ഇന്തോനേഷ്യയിലെ മുസ്‌ലിം വിഭാഗങ്ങൾക്കുള്ള എതിർപ്പിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം. ക്രിസ്ത്യാനികളെ ഇവർ അവിശ്വാസികളായി കരുതുന്നതിനാൽ, രാഷ്ട്രീയ നേതൃത്വത്തിലേക്ക് ക്രിസ്ത്യാനികൾ ഒരിക്കലും വരരുത് എന്നാണ് ഇവരുടെ പക്ഷം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.