രണ്ട് തവണ തന്നെ കൊലയാളികൾ ലക്ഷ്യമിട്ടതായി വെളിപ്പെടുത്തി ഇന്തോനേഷ്യൻ ആർച്ചുബിഷപ്പ്

ഇന്തോനേഷ്യയിലെ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള പാപ്പുവ പ്രവിശ്യയിലെ ആർച്ചുബിഷപ്പ് പെട്രസ് കാനിസിയസ് മന്ദഗിയെ ഇസ്ലാമിക തീവ്രവാദികൾ ഈ വർഷം തന്നെ രണ്ടുതവണ വധിക്കാൻ ലക്ഷ്യമിട്ടതായി വെളിപ്പെടുത്തൽ. അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തീവ്രവാദികൾ അദ്ദേഹത്തെ സ്വന്തം വസതിയിലും സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിലും വെച്ചാണ് വധിക്കാൻ പദ്ധതിയിട്ടിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മെയ് 28 -ന് തെക്കൻ പപ്പുവയിൽ നടത്തിയ റെയ്ഡിനിടെ മറ്റ് 10 പേർക്കൊപ്പം അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതിന് ശേഷമാണ് കൊലപാതക ശ്രമങ്ങളെക്കുറിച്ച് പോലീസ് തന്നോട് പറഞ്ഞതെന്ന് ബിഷപ്പ് വ്യക്തമാക്കി. ആർച്ചുബിഷപ്പായി നിയമിതനായ ശേഷം ജനുവരി ഒന്നിന് ആണ് ആദ്യ വധശ്രമം ഉണ്ടായതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

“ഒരു തീവ്രവാദി, ബിഷപ്പ് ഹൗസിൽ എന്നെ കാത്തുനിൽക്കുകയായിരുന്നു. അദ്ദേഹം സെക്രട്ടറിയോട് മാത്രമാണ് സംസാരിച്ചത്. സ്ഫോടകവസ്തുക്കൾ നിറഞ്ഞ ഒരു ബാക്ക്പാക്ക് അദ്ദേഹത്തിനുണ്ടായിരുന്നു. ഒരു ബോർഡിംഗ് ഹൗസ് അന്വേഷിക്കുന്നു എന്ന വ്യാജേനയാണ് അദ്ദേഹം എത്തിയത്. ആർച്ചുബിഷപ്പ് ഈ സമയം ഇവിടെ ഇല്ലാത്തതിനാൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു” – അതിരൂപതാ വൃത്തങ്ങൾ അറിയിച്ചു.

“തീവ്രവാദികളേക്കാൾ വലിയവനാണ് ദൈവം. ദൈവം നമ്മെ സംരക്ഷിക്കുന്നു. എന്നാൽ നാം എപ്പോഴും ജാഗ്രത പാലിക്കണം” – ബിഷപ്പ് മന്ദഗി പറഞ്ഞു. ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് ആർച്ച് ബിഷപ്പ് പോലീസിന് നന്ദി പറയുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.