ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പ് അന്തരിച്ചു

ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പ് അന്തരിച്ചു. റിട്ടയേർഡ് ജെസ്യൂട്ട് ബിഷപ്പ് ലിനസ് നിർമ്മൽ ഗോമസ് ആണ് ഇന്ന് വെളുപ്പിനെ അന്തരിച്ചത്. 101 വയസായിരുന്നു അദ്ദേഹത്തിന്. പശ്ചിമ ബംഗാളിലെ ബറൂയിപൂർ രൂപതയുടെ പ്രഥമ മെത്രാനായിരുന്നു അദ്ദേഹം.

കൊൽക്കത്തയിലെ സെന്റ് സേവ്യർ കോളേജിനോട് അനുബന്ധിച്ചുള്ള ആശ്രമത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പശ്ചാത്തലത്തിൽ മൃതസംസ്കാരം ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കും എന്നും മൃതസംസ്കാരം സംബന്ധിച്ച അറിയിപ്പ് പിന്നീട് നടത്തുമെന്നും ജസ്യൂട്ട് നേതൃത്വം വ്യക്തമാക്കി.

ലാളിത്യം, വിനയം, സേവനം, സ്നേഹം, വാത്സല്യം എന്നിവയാൽ ബിഷപ്പ് ഗോമസ് നിരവധി ആളുകളെ പ്രചോദിപ്പിച്ചിരുന്നു. അദ്ദേഹത്തെ കണ്ടുമുട്ടിയ ഏതൊരാളും സമാധാനത്തോടും സന്തോഷത്തോടുംകൂടെ മാത്രമേ മടങ്ങിയിരുന്നുള്ളു. വളരെ പ്രചോദനപരമായ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഈ വർഷം സെപ്റ്റംബറിൽ ബിഷപ്പ് ഗോമസിന്റെ ജൂബിലി ആഘോഷിക്കുന്നതിനായി തയ്യാറെടുക്കുകയായിരുന്നു ജസ്റയോട്ട പ്രൊവിൻസ്. അതിനിടയിലാണ് അദ്ദേഹത്തിൻറെ മരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.