ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിച്ച് മഹാരാഷ്ട്ര ഹൈക്കോടതി

തീവ്രവാദ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുംബൈയിലെ തലോജ ജയിലിൽ കഴിയുന്ന ജെസ്യൂട്ട് പുരോഹിതൻ ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിച്ച് മഹാരാഷ്ട്ര ഹൈക്കോടതി. 84 -കാരനായ അദ്ദേഹത്തെ അറസ്ററ് ചെയ്ത് ജയിലിലടച്ചിട്ട് ഏഴു മാസമായി. ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം നൽകണമെന്ന അപേക്ഷ സംബന്ധിച്ചുള്ള വാദം കോടതി മെയ് 15 -ന് കേൾക്കും.

അദ്ദേഹത്തിന്റെ ജാമ്യഅപേക്ഷയ്ക്ക് മേൽ ഫെഡറൽ തീവ്രവാദ വിരുദ്ധ ഏജൻസിയുടെ വിശദീകരണം ഹൈക്കോടതി തേടി. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ വിശദീകരണവും കോടതി ആവശ്യപ്പെട്ടു. ഇന്ത്യൻ ഗവണ്മെന്റിനെതിരെ മാവോയിസ്റ്റുകളുമായി ചേർന്ന് ഗൂഡാലോചന നടത്തിയെന്നാരോപിച്ചാണ് കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിന് അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്തത്.

പാർക്കിൻസെൻസ് രോഗബാധിതനായ ഫാ. സ്റ്റാൻ സ്വാമിയുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് പ്രത്യേക വൈദ്യ സഹായവും സുരക്ഷിതമായ അന്തരീക്ഷവും നല്കണമെന്നാവശ്യപ്പെട്ടാണ് ജാമ്യ ഹർജ്ജി. കോവിഡ് 19 ദുരന്തം തലോജ ജയിലിലും തീവ്രമാണെന്നും അത് രോഗബാധിതനായ പുരോഹിതന്റെ ജീവനെ കൂടുതൽ അപകടത്തിലാക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനും ജെസ്യൂട്ട് പുരോഹിതനുമായ ഫാ. എ. സന്താനം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.