ഇന്ത്യൻ അപ്പസ്തോലിക് ന്യൂൺഷോ തിരുവനന്തപുരത്ത്

കത്തോലിക്കാ തിരുസഭയിലെ ഇന്ത്യയുടെ പേപ്പൽ പ്രതിനിധി , ആർച്ച് ബിഷപ്പ് ഗിയാംബാറ്റിസ്റ്റ ദിക്വാത്രൊ തിരുവനന്തപുരത്ത്. ഇന്നലെ വൈകുന്നേരം 8.30-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ തിരുവനന്തപുരം അതിരൂപതാ മെത്രാപ്പൊലീത്ത സൂസൈപാക്യം പിതാവും, സഹമെത്രാൻ ക്രിസ്തുദാസ് പിതാവും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

ഇന്ത്യയ്ക്കു വേണ്ടിയുള്ള  പേപ്പൽ പ്രതിനിധിയായ ആർച്ച്ബിഷപ് ഗിയാംബാറ്റിസ്റ്റ ദിക്വാത്രൊയ്ക്ക് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ (KRLCBC) ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാങ്ങോട് ‘കാർമ്മൽ ഹിൽ മൊണാസ്റ്ററിയിൽ’ വച്ച് നടക്കുന്ന  സമ്മേളനത്തിലേക്ക് ഇന്ന് രാവിലെ സ്വീകരണം നൽകി. സമ്മേളനത്തിൽ കേരളത്തിലെ ലത്തീൻ രൂപതകളിലെ ബിഷപ്പുമാർ പങ്കെടുക്കുന്നു.

നാളെ തിരുവനന്തപുരം അതിരൂപതയിലെ വിഴിഞ്ഞം ഇടവക സന്ദർശിക്കുന്ന അപ്പോസ്തോലിക് ന്യൂൺഷിയോ വിഴിഞ്ഞം ദൈവാലയത്തിൽ രാവിലെ 7:30ക്ക് വിശ്വാസികളോടൊപ്പം ദിവ്യബലി അർപ്പിക്കും. പതിനൊന്നു മണിയോടെ പൂന്തുറ ഇടവക ജനങ്ങളെ സന്ദർശിക്കുകയും അവരോടൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.