ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾക്ക് ഇരയായ സഹോദരങ്ങൾ സമർപ്പിത ജീവിതത്തിലേക്ക്

2008 ൽ ഒഡീഷയിൽ വച്ച് ക്രൈസ്തവർക്ക് എതിരെ നടന്ന ആക്രമണങ്ങള്‍ക്ക് ഇരയായ സഹോദരങ്ങളാണ് ആനന്ദും അഞ്ജലിയും. ഇക്കഴിഞ്ഞ ഡിസംബർ 27 ന് ആനന്ദ് വൈദികനായ അഭിഷിക്തനായി, അഞ്ജലി, സെന്റ് ആൻ ഓഫ് ലൂസേൺ സഭയിലും അംഗമായി.

ഹിന്ദു തീവ്രവാദികളുടെ ആക്രമണത്തിന്റെ പത്താമത് അനുസ്മരണം 2018 ൽ നടത്തിയിരുന്നു. ഇതേ ആക്രമണത്തെ അതിജീവിച്ച രണ്ടുപേർ തന്നെ ഇതേ വർഷം സമർപ്പിത ജീവിതത്തിലേക്ക് പ്രവേശിച്ചത് ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമായാണ് കണക്കാക്കുന്നത്.

ഒഡീഷയിലെ കാൻഡമാൽ ജില്ലയിൽ വച്ചാണ് ഫാ. ആനന്ദ് പ്രധാന്റെയും സി. അഞ്ജലി പ്രധാന്റെയും വീട്ടിലേക്ക് ആക്രമണം ഉണ്ടായത്. അതിനുശേഷം അവർ വീടുപേക്ഷിച്ച് പോവുകയും ചെയ്തു. വിൻസെന്റ് ഡി പോൾ സഭാംഗമായ സി. ജിതിമ പ്രധാനാണ് ഇവരുടെ ഏക സഹോദരി.

ഹിന്ദു നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്രമണത്തെ ഭയന്ന് പലായനം ചെയ്ത ഇവര്‍ക്ക് അഭയം നൽകിയതും പുതിയ ജീവിതം നയിക്കാൻ സഹായം നൽകിയതുമെല്ലാം മറ്റൊരു ഹിന്ദു കുടുംബമാണെന്നത് ശ്രദ്ധേയമായ കാര്യമാണ്. അതുപോലെതന്നെ, ഇവർ ഇരുവരുടെയും വ്രതവാഗ്ദാന ദിനത്തിലും ഹിന്ദു സഹോദരരുടെ സജീവ സാന്നിധ്യം ഇവർ ഉറപ്പാക്കിയിരുന്നു. അതിലും നല്ല സന്ദേശം സമർപ്പിതർക്ക് നൽകാൻ ഇല്ലല്ലോ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.