ദൈവനിഷേധം ഇന്നിന്റെ സാംസ്ക്കാരികവും ആശയപരവുമായ അധിനിവേശം: ഫ്രാന്‍സിസ് പാപ്പ

ദൈവനിഷേധം ഇന്നിന്റെ സാംസ്ക്കാരികവും ആശയപരവുമായ അധിനിവേശമാണ് എന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. രക്തസാക്ഷിയായ ക്ലെമെന്റെ ഒന്നാമന്‍ പാപ്പയുടെ അനുസ്മരണത്തോടനുബന്ധിച്ച് വചനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന്‍റെ ചട്ടങ്ങളും പൂര്‍വ്വീകര്‍ കൈമാറിയ പ്രമാണങ്ങളും അനുസരിച്ചു ജീവിച്ച മക്കബായര്‍ അനുഭവിക്കേണ്ടിവന്ന പീ‍ഡത്തിന്‍റെ കഥ അടിസ്ഥാനമാക്കിയാണ് അദ്ദേഹം  വചനപ്രഭാഷണം നടത്തിയത്.

“സ്വാതന്ത്ര്യത്തെ ഹനിക്കുക, ദൈവത്തെ നിഷേധിക്കുക, യുവജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക  എന്നിങ്ങനെയുടെ പ്രവണതകള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്,  ഇന്നും നിലവിലുണ്ട്. വംശീയതയുടെയും മതവിദ്വേഷത്തിന്‍റെയും അജ്ഞേയതാവാദത്തിന്റെയും നിരീശ്വരത്വത്തിന്റെയും ചിന്തകള്‍ യുവമനസ്സുകളില്‍ ഇന്നും കുത്തിവയ്ക്കപ്പെടുന്നുണ്ട്.  യഥാര്‍ത്ഥമായ സ്വാതന്ത്ര്യം നശിപ്പിക്കുന്ന വിദ്യാഭ്യാസരീതി സമൂഹത്തെയും യുവതലമുറയെയും വഴിതെറ്റിക്കുന്നു. ദൈവത്തെ പാഠ്യപദ്ധതികളില്‍നിന്നും പോലും മായിച്ചുകളയാന്‍ ശ്രമിക്കുന്നത് ദൈവാസ്ഥിത്വത്തെ വെല്ലുവിളിക്കുന്നതിനു തുല്യം ആണ്. പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.