ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു 

ക്രിസ്ത്യാനികള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2019-ല്‍ പതിമൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി 29 ആക്രമണങ്ങള്‍ നടന്നതായി വത്തിക്കാന്‍ ന്യൂസ് ഏജന്‍സി വെളിപ്പെടുത്തുന്നു.

ആക്രമണത്തിന് ഇരയായവരില്‍ 26 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. ഉദയ്പൂരില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനിടെ ക്രിസ്ത്യാനികള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം അരങ്ങേറിയത് അടുത്തിടെയാണ്. ഒപ്പംതന്നെ നിരപരാധികളായ ആളുകളെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ജയിലിലടയ്ക്കുന്നതും വ്യാപകമാവുകയാണ്.

ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രണങ്ങള്‍ നടക്കുമ്പോള്‍ പോലീസ് കേസെടുക്കുന്നില്ല എന്നതും അധികാരികളുടെ സമ്മതം ഇത്തരം ആക്രമണങ്ങള്‍ക്കു പിന്നിലുണ്ടെന്ന് തെളിയിക്കുന്നു. ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യാനികള്‍ക്കു നേരെ ആക്രമണം തുടരുകയാണ്. 2019-ല്‍ നടന്ന ആക്രമണങ്ങളില്‍ ഒമ്പതെണ്ണവും ഉത്തര്‍പ്രദേശില്‍ നിന്നാണ്. തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും ഹിമാചല്‍പ്രദേശിലും ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ആക്രമണം വര്‍ദ്ധിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.