വൈദിക വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ്: പിന്തുണയുമായി ഫീനിക്സ് രൂപത

സെമിനാരി വിദ്യാർത്ഥികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് ഉണ്ടായതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായവുമായി ഫീനിക്സ് രൂപത. ഈ വർഷം നാല്പതോളം വിദ്യാർത്ഥികളാണ് സെമിനാരിയിൽ ചേർന്നിരിക്കുന്നത്. രൂപതയുടെ ചരിത്രത്തിൽ ആദ്യമായി ആണ് ഇത്രയും ദൈവവിളികൾ ഉണ്ടാകുന്നത്. കഴിഞ്ഞ എട്ടുവർഷത്തിനിടെ രൂപതയിൽ ഉണ്ടായിട്ടുള്ള വൈദിക വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ ഇരട്ടിയാണ് ഇത്.

സാധാരണ കത്തിൽ, വൈദിക വിദ്യാർത്ഥികളുടെ പഠനച്ചെലവുകളും മറ്റും കണ്ടെത്തുക പല ആളുകളിൽ നിന്നുമുള്ള സഹായത്തിലൂടെയാണ്. എന്നാൽ, സെമിനാരി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ അവർക്കുള്ള പരിശീലനം മികച്ചതാക്കുവാനും അവർ അത് ശരിയായി സ്വീകരിക്കുന്നതിനും സഭയുടെ ഭാവിയെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് കൂടുതൽ സഹായം അനുവദിക്കുവാൻ രൂപത മുന്നോട്ടുവന്നത്.

ഓരോ വ്യക്തിക്കും 40,000 ഡോളർ സഹായം ആണ് രൂപതയില്‍ നിന്ന് ലഭിക്കുക. സെമിനാരി വിദ്യാർത്ഥികളെ സഹായിക്കുക എന്നത് ഓരോ കത്തോലിക്കന്റെയും കടമയാണെന്നും അതിനായുള്ള രൂപതയുടെ പ്രവർത്തനങ്ങളിൽ പങ്കുചേരണം എന്നും രൂപതാധികൃതർ വിശ്വാസികളെ ഓർമ്മിപ്പിച്ചു.