ഏഷ്യയിലും ആഫ്രിക്കയിലും കത്തോലിക്കരുടെ എണ്ണത്തിൽ വർദ്ധനവ്‌

പുതുതായി പുറത്തുവന്ന 2019 -ലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഏഷ്യയിലും ആഫ്രിക്കയിലും കത്തോലിക്കരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ടുകൾ. 2019 -ൽ ലോക ജനസംഖ്യ 81.3 മില്യൺ വർദ്ധിച്ചു. അതേസമയം കത്തോലിക്കാ സഭയിലെ അംഗങ്ങൾ 15.4 ദശലക്ഷം വർദ്ധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സമീപ വർഷങ്ങളിൽ യൂറോപ്പിലും അമേരിക്കയിലും കത്തോലിക്കാ വൈദികരുടെ എണ്ണത്തിൽ കുറവ് കാണിക്കുന്നുണ്ടെങ്കിലും 2019 -ൽ ആഗോളതലത്തിൽ വൈദികരുടെ എണ്ണം ചെറിയ തോതിൽ ഉയർന്നിട്ടുണ്ട്. കൂടുതലും ആഫ്രിക്കയിലെയും ഏഷ്യയിലെയും പൗരോഹിത്യ ദൈവവിളിയിലുള്ള വർദ്ധനവ് മൂലമാണ് ഇത്. ഡീക്കന്മാരുടെ എണ്ണത്തിലും കഴിഞ്ഞ വർഷം മുതൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് യൂറോപ്പിലും അമേരിക്കയിലുമാണ് കൂടുതൽ ദൈവവിളിയിൽ വളർച്ചയുള്ളത്.

2019 -ൽ സന്യാസ ദൈവവിളിയിലേക്കുള്ള എണ്ണം 11,500 -ലധികം കുറഞ്ഞു. എന്നാൽ മിഷനറിമാരുടെ എണ്ണം 34,200 -ലധികം വർദ്ധിച്ചു.

ആഫ്രിക്കയിലെ കത്തോലിക്കരുടെ എണ്ണം 2019 -ൽ എട്ട് ദശലക്ഷത്തിലധികം വർദ്ധിച്ചു. ആകെ ജനസംഖ്യയുടെ ഏകദേശം 19 % കത്തോലിക്കർ ഏഷ്യയിലാണുള്ളത്. 4.5 ബില്യൺ ജനങ്ങളുള്ള ഏഷ്യയിൽ, കത്തോലിക്കർ ജനസംഖ്യയുടെ 3.31 % മാത്രമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.