സ്വര്‍ണത്തിന്റെ വില കൂടുന്നത്, ഇന്ത്യയില്‍ ഭ്രൂണഹത്യയ്ക്ക് വഴിയൊരുക്കുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്‌

ആഗോള വിപണയില്‍ സ്വര്‍ണത്തിന് വില വര്‍ധിക്കുന്നത്, ഇന്ത്യയില്‍ ഭ്രൂണഹത്യയ്ക്ക് വഴി ഒരുക്കുന്നു എന്ന് പുതിയ റിപ്പോര്‍ട്ട്‌. എസ്സെക്സ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ പുറത്തു വന്നത്.

സ്വര്‍ണത്തിന്റെ വില വര്‍ധിക്കുന്നത്, പെണ്‍ഭ്രൂണങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നു എന്നാണ് പഠനം സൂചിപ്പിക്കുന്നത്.  1972 മുതല്‍ 2005 വരെ ഉള്ള വര്‍ഷങ്ങളില്‍ മാസാമാസം ഉള്ള സ്വര്‍ണ വില വര്‍ധനവ് കൂടുതല്‍ പെണ്‍ഭ്രൂണങ്ങളുടെ കൊലയിലേയ്ക്ക് നയിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്താത്ത സ്ത്രീകളിലാകട്ടെ, കുട്ടികള്‍ക്ക് വളര്‍ച്ച കുറവും അനുബന്ധ പ്രശ്നങ്ങളും കാണാന്‍ കഴിഞ്ഞു. ‘ആര്‍ക്കും വേണ്ടാത്ത’ 21 മില്യണ്‍ പെണ്‍കുട്ടികളാണ് ഇന്ത്യയില്‍ ജനിച്ചത് എന്ന് പഠനം സൂചിപ്പിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.