ഡബ്ലിനിൽ സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍ററിന്‍റെ വെഞ്ചരിപ്പ് കർമ്മം ഇന്ന്

സീറോ മലബാർ സഭയുടെ ആസ്ഥാന മന്ദിരമായ സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്ന്. റിയാൾട്ടോ സൗത്ത് സർക്കുലർ റോഡിലുള്ള ഫാത്തിമയിലെ ജപമാല മാതാവിന്റെ നാമത്തിൽ ഉള്ള പള്ളിയോട് ചേർന്നാണ് സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍റർ പ്രവർത്തിക്കുന്നത്.

വൈകുന്നേരം 4ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയെ തുടർന്നു അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണം നൽകും. തുടർന്ന് സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍ററിന്‍റെ ഉദ്ഘടനവും വെഞ്ചെരിപ്പ് കർമ്മവും കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച്ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ ചേര്‍ന്ന് നിർവഹിക്കും.

ഡബ്ലിൻ അതിരൂപതയിലെ വൈദികരും അയർലൻഡിൽ ശുശ്രൂഷ ചെയ്യുന്ന മറ്റു മലയാളി വൈദികരും മറ്റു സന്യസ്ത സഭകളിലെ വൈദികരും വിവിധ ഇന്ത്യൻ ക്രിസ്ത്യൻ സഭകളുടെ പ്രതിനിധികളും സഭായോഗം മെമ്പേഴ്‌സ് , വിവിധ മാസ് സെന്‍ററുകളിലെ ഭാരവാഹികൾ, മതബോധന അധ്യാപകർ, സൺ‌ഡേ സ്കൂൾ കുട്ടികൾ, അൾത്താര ശുശ്രൂഷകർ, മിഷൻ ലീഗ് അംഗങ്ങൾ, കഴിഞ്ഞവർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ, വിവിധ ഭക്തസംഘടനയിലെ അംഗങ്ങൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കും. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.