സന്യാസിനിമാരുടെ കൊലപാതകത്തിൽ അന്വേഷണ പുരോഗതി ഉണ്ടാകാത്തതിൽ നിരാശ പ്രകടിപ്പിച്ച് തെക്കൻ സുഡാനിലെ സഭ

തെക്കൻ സുഡാനിൽ രണ്ടു കത്തോലിക്കാ സന്യാസിനിമാരെ കൊലപ്പെടുത്തിയ കേസിൽ ഒരു മാസം പിന്നിട്ടതിനു ശേഷവും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടാകാത്തതിൽ നിരാശ പ്രകടിപ്പിച്ച് തെക്കൻ സുഡാനിലെ കത്തോലിക്കാ സഭാ നേതാക്കൾ. 2013 മുതൽ യുദ്ധ സമാനമായ സാഹചര്യം നിലനിലക്കുന്നതിനാൽ സർക്കാരും മറ്റു നേതാക്കളും എതിർ ഗ്രൂപ്പുകൾക്ക് നേരെയാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നത് സൈനിക യൂണിഫോം ധരിച്ചിരിക്കുന്ന അക്രമികൾ ഡിങ്ക, അറബിക് ഭാഷകൾ സംസാരിച്ചിരുന്നു എന്നാണ്.

“കൊല്ലപ്പെട്ട സന്യാസിനിമാർ തങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. ദൈവ ജനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ തുടരാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിൽ ഞങ്ങൾ ശക്തിപ്പെട്ടിരിക്കുന്നു,” ഓഗസ്റ്റ് മാസത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ട സിസ്റ്റർമാർ ഉൾപ്പെടുന്ന സന്യാസ സമൂഹത്തിന്റെ അധികാരി സി. ജൂരുഗോ പറഞ്ഞു. എങ്കിലും വിപരീത സന്ദേശങ്ങൾ നൽകുന്ന ഇത്തരം പ്രവർത്തികളെ അപലപിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.