ഒരു ശിശുവിന്റെ കണ്ണുകളില്‍ ദൈവത്തിന്റെ സൃഷ്ടിയുടെ മഹത്വം ദര്‍ശിക്കാം എന്ന് ട്രംപ് 

“ശിശുക്കളുടെ കണ്ണുകളില്‍ ദൈവത്തിന്റെ സൃഷ്ടിയുടെ മഹത്വം ദര്‍ശിക്കാന്‍ കഴിയും” എന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍  നടന്ന മാര്‍ച്ച് ഫോര്‍ ലൈഫില്‍ നല്‍കിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.

ഭൂമിയിലേയ്ക്ക് ജനിച്ചുവീഴുന്ന ഓരോ ശിശുവിലും നിഷ്‌കളങ്കമായ സൗന്ദര്യവും ആത്മാവും ദൈവത്തിന്റെ മഹത്തായ കാരുണ്യവും ദര്‍ശിക്കുവാന്‍ കഴിയും. ഓരോ ജീവനും അര്‍ത്ഥമുണ്ട്. ദൈവം ഓരോരുത്തരെയും ലോകത്തിലേയ്ക്ക് അയക്കുന്നത് പ്രത്യേകദൗത്യം പേറിയാണ്. ആ അര്‍ത്ഥത്തില്‍ ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഒപ്പംതന്നെ ജീവന്റെ സംരക്ഷണത്തെ ഹനിക്കുന്ന നിയമങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

മാര്‍ച്ച് ഫോര്‍ ലൈഫില്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് ആദ്യം വൈസ് പ്രസിഡന്റ് പെന്‍സും ഭാര്യയും എത്തി. തുടര്‍ന്നാണ് ജനത്തിന് ആവേശമായി ട്രംപിന്റെ വീഡിയോ സന്ദേശം എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.