കുരിശടയാളത്തിന്റെ സംരക്ഷണത്തില്‍ ദിവസം തുടങ്ങുന്നത് ശീലമാക്കാം

ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുന്ന നേരത്തെ ആദ്യത്തെ നിമിഷങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് എല്ലാ വിശുദ്ധരും പറയുന്നത്. കാരണം, ഒരു ദിവസം എങ്ങനെ തുടങ്ങുന്നുവെന്നത് ആ ദിവസം നേരിടേണ്ടിവരുന്ന എല്ലാ വെല്ലുവിളികളെയും അഭിമുഖീകരിക്കാന്‍ കരുത്ത് നല്കുന്നുണ്ട്. അതുകൊണ്ടാണ് ഓരോ ദിവസവും ഉറക്കമുണര്‍ന്നെണീക്കുമ്പോള്‍ ദൈവത്തിന്റെ സഹായം തേടേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും അത്യാവശ്യമാകുന്നത്.

അതിന് ആദ്യം ചെയ്യേണ്ടത് നെറ്റിയില്‍ കുരിശടയാളം വരച്ച് ദൈവത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തുകയാണ്. അതിനുശേഷം കിടക്കയില്‍ ഇരുന്നുകൊണ്ടു തന്നെ കണ്ണടച്ച് കൈകള്‍ കൂപ്പി ഹ്രസ്വമായ ഈ പ്രാര്‍ത്ഥന ചൊല്ലുകയും വേണം

‘ദൈവമായ കര്‍ത്താവേ, നിന്റെ നാമത്തില്‍ ഞാനിതാ ഉറക്കമുണര്‍ന്ന് എണീറ്റിരിക്കുന്നു. എന്നെ അനുഗ്രഹിക്കുകയും ഇന്നേ ദിവസം ഉണ്ടാകാവുന്ന എല്ലാ അപകടങ്ങളില്‍ നിന്നും കാത്തുസംരക്ഷിക്കുകയും ചെയ്യണമേ. അങ്ങേ കൃപാകടാക്ഷം എന്റെ നേരെ ഇപ്പോഴും എപ്പോഴും ഉണ്ടായിരിക്കണമേ, ആമ്മേന്‍.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.