ശ്രീലങ്കൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ദേവാലയങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ച് ഉദ്യോഗസ്ഥർ

ശ്രീലങ്കയിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങളിൽ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ദേവാലയങ്ങൾക്കും സുരക്ഷ വർദ്ധിപ്പിക്കുവാനുള്ള നടപടികളുമായി ഉദ്യോഗസ്ഥർ. ഗോവയിലെ ദേവാലയങ്ങൾക്ക് സുരക്ഷ നല്‍കണം എന്ന ആവശ്യം ഉയർത്തിയാൽ അത് നൽകുവാൻ തങ്ങൾ തയ്യാറാണെന്ന് ഗോവൻ മുഖ്യമന്ത്രി അറിയിച്ചു.

ഗോവയ്ക്ക് പ്രത്യേക സുരക്ഷ ആവശ്യമാണ്. 16,17 നൂറ്റാണ്ടുകളിൽ പോർച്ചുഗീസുകാരുടെ കാലത്ത് പണികഴിപ്പിച്ച നിരവധി ദേവാലയങ്ങൾ ഗോവയിലുണ്ട്. പലതും പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങൾ. വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസലിക്കയും ഇതിൽ ഉൾപ്പെടുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഈ ദേവാലയം ഓരോ വർഷവും സന്ദർശിച്ച് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ഗോവ. ആറ്  മില്യൺ ടൂറിസ്റ്റുകളാണ് ഒരു വർഷവും ഇവിടെ വന്നുപോകുന്നത്. ശ്രീലങ്കൻ ആക്രമണങ്ങളെ തുടർന്ന് ഗോവൻ തീരങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.