സ്പെയിനിൽ കോവിഡ് -19 ബാധിച്ചു മരിച്ചത് 357 സമർപ്പിതർ

സ്പെയിനിൽ കോവിഡ് -19 രോഗബാധ മൂലം മരണമടഞ്ഞത് 357 സന്യാസ സമർപ്പിതർ. ഇവർക്കായി കാവൽമാലാഖാമാരുടെ തിരുനാൾ ദിനമായ സെപ്റ്റംബർ 29-ന് പ്രാർത്ഥനാദിനമായി ആചരിക്കുമെന്ന് സ്‌പാനിഷ്‌ റിലീജിയസ് കോൺഫറൻസ് അറിയിച്ചു.

73 വ്യത്യസ്ത കോൺഗ്രിഗേഷനിലുള്ള സന്യാസ സമർപ്പിതരാണ് കോവിഡ് മൂലം മരിച്ചത്. “ജീവിതത്തിന്റെ അവസാനം വരെ ദൈവത്തോടുള്ള വിശ്വസ്തതയിൽ ജീവിച്ച ഇവർക്കായി ഒരു ദിവസം പ്രാർത്ഥനാദിനമായി ആചരിക്കേണ്ടത് ആവശ്യമാണ്. ഇവരുടെ മരണം സഭാമക്കളായ നമുക്ക് വേദന ഉളവാക്കുന്നതാണ്” – റിലീജിയസ് കോൺഫറൻസിൽ പറഞ്ഞു.

എല്ലാ കോൺഗ്രിഗേഷനിലും പള്ളികളിലും സെപ്റ്റംബർ 29-ന് ഇവർക്കായി പ്രത്യേക പ്രാർത്ഥന നടത്തണമെന്നും കോൺഫറൻസിൽ അഭ്യർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.