വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ഇന്ന് രാമപുരത്ത്

പാവപ്പെട്ടവരെയും അവഗണിക്കപ്പെട്ടവരെയും ചേർത്ത് നിർത്തി ക്രിസ്തുവിലേക്ക് അടുപ്പിച്ച പുണ്യ പുരോഹിതൻ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ തിരുനാൾ ഇന്ന് രാമപുരത്ത് ഭക്തി നിർഭരമായി കൊണ്ടാടുന്നു. ആ വിശുദ്ധമായ സ്മരണയിൽ അദ്ദേഹത്തിന്റെ കബറിടത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം.

എല്ലായിടങ്ങളിലും ദളിതർ അവഗണിക്കപ്പെട്ടിരുന്ന കാലത്ത് അവർ സമൂഹത്തിൽ വേണ്ടപെട്ടവരാണെന്ന് തൻ്റെ വാക്കിലൂടെയും പ്രവർത്തിയിലൂടെയും കാണിച്ചു തന്ന പുരോഹിതനാണ് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ. പാവപ്പെട്ടവരുടെ വീടുകളിൽ അക്ഷര വെളിച്ചം പകർന്നു നൽകുന്ന ഗുരുനാഥനായി, നാട്ടിലെങ്ങും അദ്ദേഹം സഞ്ചരിക്കുന്ന അദ്ധ്യാപകനായി മാറി.

എളിയമനോഭാവത്തോടെ പാവപ്പെട്ടവർക്കുവേണ്ടി നിലകൊണ്ട അദ്ദേഹം 2006 ഏപ്രിൽ 30 ന് രാമപുരം പള്ളിയിൽ വെച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു. ഒക്ടോബർ 16 ന് അദ്ദേഹത്തിൻ്റെ തിരുനാൾ സഭയിൽ കൊണ്ടാടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ