പിശാചുബാധ ആരോപിക്കപ്പെട്ട കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന സന്യാസിനി

നൈജീരിയയിൽ പിശാച് ബാധ ആരോപിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് ആശ്രയമാവുകയാണ് ഒരു സന്യാസിനി. നൈജീരിയയിലെ ഉയോ പ്രാവിശ്യയിൽ ഹാൻഡ്‌ മെയ്ഡ്സ് ഓഫ് ഹോളി ചൈൽഡ് ജീസസ് സന്യാസ സമൂഹത്തിലെ അംഗമായ സി. മാറ്റിൽഡ ഇയാങ് ആണ് കുഞ്ഞുങ്ങളുടെ അഭയമായി മാറുന്നത്.

നൈജീരിയ അനേകം അന്തവിശ്വാസങ്ങളുടെ നാടാണ്. ഇവിടെ കുഞ്ഞുങ്ങളെ പിശാചു ബാധ ആരോപിച്ചു ഉപേക്ഷിക്കുന്നത് പതിവാണ്. പലപ്പോഴും കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ മാതാപിതാക്കൾ മരിക്കുക, കുടുംബത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുക തുടങ്ങിയ കാര്യങ്ങൾ വരുമ്പോൾ ആ കുഞ്ഞുങ്ങൾ പിശാചുബാധ ഉള്ളവരായി മുദ്ര കുത്തപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഈ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് വളർത്തുകയാണ് സി. ഇയാങ്.

ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട ധാരാളം കുട്ടികൾ ഉണ്ട് മദർ ചാൾസ് വേൾക്കർ ചിൽഡ്രൻസ് ഹോമിൽ. 2007 മുതൽ ഇത്തരം കുട്ടികളെ സംരക്ഷിക്കുകയാണ് ഈ സന്യാസിനി. ഇത്തരം കുട്ടികളെ മികച്ച വിദ്യാഭ്യാസം നൽകുവാനും സ്വന്തം കാലിൽ നിർത്തുവാനും ഈ സന്യാസിനി ശ്രമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.