ചരിത്രത്തിൽ ആദ്യമായി മിസോറാമിൽ ക്രിസ്ത്യൻ പ്രാർത്ഥനയോടെ അധികാരികൾ ഭരണമേൽക്കും 

ഇന്ത്യയിലെ സംസ്ഥാനമായ മിസോറാമിൽ പുതിയ അധികാരികൾ പ്രതിജ്ഞ ചൊല്ലി സ്ഥാനമേൽക്കുക ക്രിസ്ത്യൻ പ്രാർത്ഥനയുടെ പശ്ചാത്തലത്തിൽ ആയിരിക്കും.  മിസോറാമിന്റെ ചരിത്രത്തിൽ ആദ്യസംഭവം ആയിരിക്കും ഇത്.

ഇന്ന് നടക്കുന്ന ഈ ചടങ്ങിൽ ദേശീയ ഗാനത്തിന് ശേഷം ഹല്ലേലൂയ ഗാനവും ആലപിക്കും. സുവിശേഷഗീതങ്ങളും ബൈബിൾ വായനയും ചടങ്ങിൽ നടക്കും. ഈ ആഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിൽ മിസോ നാഷണൽ ഫ്രണ്ട് മികച്ചവിജയം നേടിയിരുന്നു. മിസോറാമിൽ ജനസംഖ്യയുടെ 87 ശതമാനവും ക്രിസ്ത്യാനികളാണ്. 2.7 ശതമാനം മാത്രമാണ് ഹൈന്ദവ വിശ്വാസികൾ ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.